Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതു പിന്തുണയോടെ മത്സരിക്കാം: എം.എ. ജോണ്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പിന്തുണ നല്‍കുകയാണെങ്കില്‍ മത്സരിക്കാന്‍ താന്‍ ഒരുക്കമാണെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ്് എം. എ. ജോണ്‍.

മത്സരിക്കുകയാണെങ്കില്‍ അത് പ്രതിപക്ഷനേതാവ് എ കെ ആന്റണിക്കെതിരേ യിലോ ഉമ്മന്‍ചാണ്ടിക്കെതിരേ യിലോ ആയിരിക്കുമെന്നും എം.എ. ജോണ്‍ വ്യക്തമാക്കി. പരമ്പരാഗതമായി പാര്‍ലമെന്ററി രംഗത്ത് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ മാത്രം നിലനില്‍ക്കുന്ന തെറ്റായ പ്രവണതയില്‍ പ്രതിഷേധിച്ചാണ് താന്‍ ഇത്തവണ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ജോണ്‍ പറഞ്ഞു. കോണ്‍ഗ്രസിനെ രക്ഷിക്കാനാണ് തന്റെ തീരുമാനം.

താന്‍ മത്സരിക്കുന്നതിനോട് നിഷ്പക്ഷരും കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുമായ നിരവധി സാധാരണ പ്രവര്‍ത്തകര്‍ക്ക് യോജിപ്പാണുള്ളതെന്നും ജോണ്‍ വ്യക്തമാക്കി. തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന പ്രമുഖ നേതാക്കള്‍ ഇത്തവണ മാറി നിന്ന് പുതുമുഖങ്ങള്‍ക്കും വളര്‍ന്ന് വരുന്ന പ്രവര്‍ത്തകര്‍ക്കും അവസരം നല്‍കണമെന്ന് ജോണ്‍ ആവശ്യപ്പെട്ടു.

താന്‍ മത്സരിക്കുകയാണെങ്കില്‍ ഇടതുമുന്നണിയുടെ പിന്തുണ തേടും. ഇതു കൊണ്ട് താന്‍ കോണ്‍ഗ്രസ് വിടുന്നുവെന്ന് അര്‍ത്ഥമില്ലെന്നും എം.എ. ജോണ്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+