റെഡ് ഫ്ലാഗ് 33 സീറ്റുകളില്‍ മത്സരിക്കും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി ഐ (എംഎല്‍ ) റെഡ്ഫ്ലാഗ് 33 സീറ്റുകളില്‍ മത്സരിക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന്‍ അറിയിച്ചതാണിത്. മത്സരരംഗത്ത് എട്ട് വനിതകളുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ പാര്‍ട്ടി പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്.
ഏപ്രില്‍ ഏഴിന് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കും. പത്താം തീയതിയോടെ നിയോജകമണ്ഡലം കണ്‍വന്‍ഷനുകളും ഒന്നാം ഘട്ട പ്രചാരണവും പൂര്‍ത്തിയാക്കും. സി പി ഐ (എംഎല്‍) റെഡ്ഫ്ലാഗ് മുന്‍കാലങ്ങളില്‍ നടത്തിയ ജനകീയ സമരങ്ങളേയും അതിലൂടെ നേടിയെടുത്ത ജനകീയാടിത്തറയെയും അടിസ്ഥാനമാക്കിയായിരിക്കും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.












Click it and Unblock the Notifications