ഡ്രൈവറെ വഴിയില്‍ തള്ളി കാര്‍ തട്ടിയെടുത്തു
ആലപ്പുഴ: കാര്‍ ഡ്രൈവറെ മര്‍ദ്ദിച്ച് ഉറക്കഗുളിക നല്കി മയക്കിയ ശേഷം റോഡില്‍ തള്ളിയ ആറംഗസംഘം കാര്‍ തട്ടിയെടുത്ത് കടന്നു. പുന്നപ്രയില്‍ മാര്‍ച്ച് 30 വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
കാര്‍ ഡ്രൈവര്‍ കൊട്ടാരക്കര പത്തനാപുരം കിഴക്കേച്ചിറ ഇലഞ്ഞിവേലില്‍ രാഘവന്‍പിള്ളയുടെ മകന് രാജേന്ദ്രന്‍പിള്ള(46)യെ വെള്ളിയാഴ്ച പുലര്‍ച്ചേ പുന്നപ്ര വാട്ടര്വര്ക്സിനു സമീപം ദേശീയപാതയില്‍ മൃതപ്രായമായ നിലയില്‍ കാണപ്പെടുകയായിരുന്നു. രാജേന്ദ്രന്‍പിള്ള ഓടിച്ചിരുന്ന പത്തനാപുരം പുലിയകത്ത് ബിജോയിയുടെ ഉടമസ്ഥതയിലുള്ള അംബാസിഡര്‍ കാറാണ് അജ്ഞാതരായ ആറംഗ സംഘം തട്ടിക്കൊണ്ടു പോയത്.
കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ മാര്‍ച്ച് 29 വ്യാഴാഴ്ച രാത്രി ഒമ്പതിന് സംഘമെത്തി രാജേന്ദ്രന്‍പിള്ളയെ ഓട്ടത്തിനു വിളിക്കുകയായിരുന്നു. പത്തനാപുരത്തിനു സമീപമുള്ള ഒരു സ്ഥലത്തു പോകണമെന്നായിരുന്നു ഒരു സ്ത്രീ അടക്കമുള്ള സംഘത്തിന്റെ ആവശ്യം. യാത്ര തുടങ്ങി ഏതാനും കിലോമീറ്റര്‍ പിന്നിട്ടപ്പോഴേയ്ക്കും പിന്‍സീറ്റില്‍ നിന്നും ഒരാള്‍ രാജേന്ദ്രന്‍പിള്ളയെ തോര്‍ത്ത് കൊണ്ട് ബന്ധിക്കാന്‍ ശ്രമിച്ചു. മുന്‍സീറ്റിലിരുന്നയാള്‍ അപ്പോഴേയ്ക്കും കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടര്‍ന്ന് പ്ലാസ്റ്റര്‍ ഒട്ടിച്ച് വായും കൈകാലുകളും ബന്ധിച്ചു. ചലിക്കാന്‍ കഴിയാത്ത നിലയില്‍ രാജേന്ദ്രന് പിള്ളയെ മുന്സീറ്റിനടിയിലാക്കി. ഇതിനിടയില്‍ മര്‍ദ്ദനവും ഉണ്ടായി.മയക്കുമരുന്നും കഴിപ്പിച്ചു. തുടര്‍ന്ന് കാറില്‍ നിന്നും തള്ളിയിടുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പുന്നപ്ര വാട്ടര്വര്ക്സിനു സമീപമുള്ള വര്‍ക്ക് ഷോപ്പിലെ ജീവനക്കാര്‍ ഞരക്കം കേട്ട് നോക്കിയപ്പോളാണ് മൃതപ്രായനായ രാജേന്ദ്രന്‍പിള്ളയെ വഴിയില്‍ കണ്ടെത്തിയത്. സംസാരിക്കാനോ ചലിക്കാനോ കഴിയാതെ ശരീരമാകെ പ്ലാസ്റ്ററൊട്ടിച്ച് അവശനിലയിലായ രാജേന്ദ്രന്‍പിള്ളയെ പുന്നപ്ര പൊലീസിന്റെ സഹായത്തോടെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications