കേതന് പരേഖിനെ റിമാന്‍ഡ് ചെയ്തു
മുംബൈ: വ്യാജ പേ ഓര്‍ഡര്‍ നല്കി ബാങ്കിനെ കബളിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓഹരി ദല്ലാള്‍ കേതന് പരേഖിനെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്ക്കായ ി പരേഖിനെ ഏപ്രില്‍ ഒമ്പത് വരെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു കൊടുത്തു കൊണ്ട് സെഷന്‍സ് ജഡ്ജി എ.ആര്. ജോഷി മാര്‍ച്ച് 31 ശനിയാഴ്ച ഉത്തരവിട്ടു. തിരിമറികള്‍ നടത്താന്‍ കൂട്ടുനിന്നതിന് മാധവ്പുര മര്‍ക്കന്റൈല്‍ ബാങ്ക് മാന്‍ഡ്വി ബ്രാഞ്ച് മാനേജര്‍ ജഗദീഷ് പാണ്ഡ്യയെയും ഏപ്രില്‍ ഒമ്പത് വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
റിമാന്‍ഡ് കാലയളവില്‍ തന്റെ കുടുംബാംഗങ്ങളെ കാണുന്നതില്‍ നിന്നും കേതന് പരേഖിനെ കോടതി വിലക്കിയിട്ടുണ്ട് . പരേഖിന്റെ സഹോദരനും മറ്റൊരു അടുത്ത ബന്ധുവും പേ ഓര്‍ഡര്‍ കുംഭകോണത്തില്‍ പ്രതികളാക്കപ്പെട്ടിട്ടുള്ളതിനാലാണിത്. ഭാര്യയ്ക്കു പോലും പരേഖിനെ കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
137 കോടി രൂപയുടെ കള്ള പേ ഓര്‍ഡര്‍ നല്കി ബാങ്ക് ഓഫ് ഇന്ത്യയെ കബളിപ്പിച്ചുവെന്നതാണ് കേതന് പരേഖിനെതിരായ കേസ്. മാധവ്പുര കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ മാന്‍ഡ്വി ബ്രാഞ്ചിലെ പേ ഓര്‍ഡറുകളാണ് പരേഖ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു നല്‍കിയത്. ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതി പ്രകാരം മാര്‍ച്ച് 30 വെള്ളിയാഴ്ചയാണ് സിബിഐ പരേഖിനെ അറസ്റ്റ് ചെയ്തത് . ഈ വ്യാജ പേ ഓര്‍ഡറുകള്‍ നല്കാന് കൂട്ടുനിന്നുവെന്നതാണ് ബാങ്ക് മാനേജര്‍ പാണ്ഡ്യയ്ക്കെതിരായ കേസ്.
ഇന്ത്യന്‍ ബാങ്കിനു പണം തിരിച്ചു നല്കാന് തന്റെ കക്ഷി തയ്യാറാണെന്ന് പരേഖിന്റെ അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചു. 70 കോടി ബാങ്കില്‍ തിരിച്ചടച്ചതായുള്ള രേഖയും അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചു. പക്ഷേ, കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന സിബിഐ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications