Get Updates
Get notified of breaking news, exclusive insights, and must-see stories!

715 ഇനങ്ങളുടെ കൂടി നിയന്ത്രണം നീക്കി

ദില്ലി: തേങ്ങ, കാപ്പി, റബര്‍, കപ്പ, തേയില തുടങ്ങി 715 ഇനങ്ങളുടെ കൂടി ഇറക്കുമതി നിയന്ത്രണം നീക്കുന്ന പുതിയ കയറ്റിറക്കുമതി നയം പ്രഖ്യാപിച്ചു.

മാര്‍ച്ച് 31 ശനിയാഴ്ച കേന്ദ്ര വാണിജ്യ മന്ത്രി മുരശൊലി മാരനാണ് 2001-02 വര്‍ഷത്തിലെ കയറ്റിറക്കുമതി നയം പ്രഖ്യാപിച്ചത്. ഇത് ഏപ്രില്‍ ഒന്ന് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

ആഭ്യന്തര വിപണിയുടെ സംരക്ഷണവും ഡംപിങ്ങ് തടയുന്നതും ലക്ഷ്യമാക്കി ഇറക്കുമതി പരിശോധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി മാരന്‍ അറിയിച്ചു. കയറ്റിറക്കുമതി നയം ഇനി മുതല്‍ കാര്‍ഷിക മേഖലക്ക് കൂടി ബാധകമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

പാല്‍, പാല്‍പ്പൊടി, വിവിധയിനം മത്സ്യങ്ങള്‍, സ്വാഭാവിക റബര്‍ ലാറ്റക്സ്, വിദേശമദ്യങ്ങള്‍, അരിപ്പൊടി, തുണിത്തരങ്ങള്‍, അരി, ഗോതമ്പ്, പഴവര്‍ഗങ്ങള്‍, ടെലിവിഷന്‍, മ്യൂസിക് സിസ്റം, ചെരിപ്പുകള്‍, സിഎഫ്എല്‍ ലാമ്പുകള്‍,കളിപ്പാട്ടങ്ങള്‍ തുടങ്ങി നിത്യജീവിതത്തെ സ്പര്‍ശിക്കുന്ന ഏതാണ്ടെല്ലാ വസ്തുക്കളുടെയും ഇറക്കുമതി നിയന്ത്രണം എടുത്തു കളഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ 714 ഇനങ്ങളുടെ ഇറക്കുമതി നിയന്ത്രണം എടുത്തു കളഞ്ഞിട്ടുണ്ട്. ഇനി മുതല്‍ 1429 സാധനങ്ങള്‍ നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്യാം.

സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ ഇറക്കുമതിയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകളും ഇറക്കുമതി ചെയ്യാന്‍ പാടില്ല. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ ഇറക്കുമതി മുംബൈ തുറമുഖം വഴി മാത്രമേ അനുവദിക്കുകയുള്ളു.

വാഹനങ്ങള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നിന്നു തന്നെയായിരിക്കണം അവ ഇറക്കുമതി ചെയ്യേണ്ടത്. മാത്രമല്ല 1988ലെ മോട്ടോര്‍ വാഹന നിയമത്തിന് അനുസൃതമായിരിക്കണം ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളെന്നും വ്യവസ്ഥയുണ്ട്.

ലോകവ്യാപാര സംഘടനയുമായുള്ള കരാര്‍ പ്രകാരമാണ് ഇറക്കുമതി നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+