വൈകോ ഡിഎംകെ മുന്നണി വിട്ടു
ചെന്നൈ: വൈകോ നേതൃത്വം നല്കുന്ന എംഡിഎംകെയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി ഡിഎംകെ നേതാവ് കരുണാനിധി പ്രഖ്യാപിച്ചു. ഇതോടെ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നണിയില്‍ എംഡിഎംകെ ഉണ്ടാവില്ലെന്ന് ഉറപ്പായി.
നേരത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ളസീറ്റ് വിഭജന ചര്‍ച്ചയില്‍ ഒരു തീരുമാനത്തിലെത്താന്‍ ഇരുവിഭാഗത്തിനും കഴിഞ്ഞിരുന്നില്ല. മാര്‍ച്ച് 31 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് ഡിഎംകെ മുന്നണിയില്‍ നിന്നും എംഡിഎംകെയെ ഒഴിവാക്കിയതായി കരുണാനിധി അറിയിച്ചത്.
ഏപ്രില്‍ ഒന്ന് ഞായറാഴ്ച ഡിഎംകെ മുന്നണിയുടെ അന്തിമ സ്ഥാനാര്‍ത്ഥി ലിസ്റ് പ്രഖ്യാപിക്കുമെന്നും കരുണാനിധി പറഞ്ഞു.


Click it and Unblock the Notifications