Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണ്‍പൂര്‍ കലാപത്തിന് പിന്നില്‍ സിമി

ലഖ്നോ: കാണ്‍പൂരില്‍ അടുത്തിടെ 20 പേര്‍ കൊല്ലപ്പെട്ട കലാപത്തിന് പിന്നില്‍ സ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയ്ക്ക് (സിമി) പങ്കുള്ളതായി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വിവരം ലഭിച്ചതായി യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

യുപി സര്‍ക്കാരിലെ ഒരു ഉന്നത വക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് മാര്‍ച്ച് 31 ശനിയാഴ്ച യുഎന്‍ഐ വെളിപ്പെടുത്തി . കാണ്‍പൂര്‍ കലാപങ്ങളെക്കുറിച്ച് നടത്തിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് കലാപത്തില്‍ സിമിയുടെ സംശയാസ്പദമായ പങ്കിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. സിമി പ്രവര്‍ത്തകര്‍ മാര്‍ച്ച് 16ന് കാണ്‍പൂരിലെ നവീന്‍ മാര്‍ക്കറ്റില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തെത്തുടര്‍ന്നാണ് കലാപം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാണ്‍പൂരിലെ കലാപസമാനമായ സ്ഥിതിവിശേഷത്തിന് കാരണക്കാരായവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിശദമായ അന്വേഷണം നടക്കുകയാണെന്നും യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഹറത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗ്ഗീയകലാപം വിതയ്ക്കാന്‍ ശ്രമം നടത്തിയ ദേശീയ വിരുദ്ധശക്തികളുടെ ഒട്ടേറെ ശ്രമങ്ങള്‍ പൊലീസും സംസ്ഥാനത്തെ ഇന്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് തടയുകയുണ്ടായി. തലസ്ഥാനത്തുനിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നും നിരവധി ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തതായും സര്‍ക്കാര്‍ വക്താവ് അറിയച്ചതായി യുഎന്‍ഐ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+