വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം. തിരിച്ചറിയില്‍ കാര്‍ഡ് വാങ്ങുന്നതിനുള്ള തീയതിയും ഏപ്രില്‍ 10 ചൊവാഴ്ച വരെ നീട്ടിയിട്ടുണ്ട്.
ഇത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്നവര്‍ക്ക് ഉപകാരപ്രദമാകും. വോട്ടര്‍ പട്ടികയില്‍ പേരുള്ള പലര്‍ക്കും കാര്‍ഡ് ഇതു വരെ ലഭിച്ചിട്ടില്ലെന്ന പരാതിയുള്ളതു കൊണ്ടാണ് മാര്‍ച്ച് 31ന് അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്ന കാര്‍ഡ് വിതരണം ഏപ്രില്‍ 10 വരെ നീട്ടിയത്.
തിരഞ്ഞെടുപ്പ് തീയതി പ്രതീക്ഷിച്ചതിലും നീണ്ടുപോയതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും കാര്‍ഡ് വിതരണം ചെയ്യുന്നതിനും കൂടുതല്‍ സമയം ലഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ 85 ശതമാനത്തോളം വോട്ടര്‍മാര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ് ഇതിനകം നല്‍കിക്കഴിഞ്ഞു.












Click it and Unblock the Notifications