നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്
ദില്ലി: കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ മെയ് 10 വ്യാഴാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്. ഗില്‍ പ്രഖ്യാപിച്ചു.
കേരളത്തിന് പുറമെ തമിഴ്നാട്, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് മെയ് 10 ന് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് 13 ന് നടക്കും. മാര്‍ച്ച് 31 ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്. ഗില്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഏപ്രില്‍ 16 ന് പുറപ്പെടുവിക്കും. നാമനിര്‍ദേശിക പത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 23 ആണ്. പത്രികകളിന്മേലുള്ള സൂക്ഷമ പരിശോധന ഏപ്രില്‍ 24ന് നടക്കും. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 26 ആയിരിക്കും. ഏപ്രില്‍ ഒന്ന് ഞായറാഴ്ച മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ( http://www.eci.gov.in) വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്.












Click it and Unblock the Notifications