കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം കടുത്ത ചൂടിന്റെ പിടിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : കഠിനമായ ചൂടില്‍ കേരളം വേവുന്നു. ഇനി വരും ദിവസങ്ങളില്‍ ചൂടിന് കാഠിന്യമേറും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് ഡിഗ്രി കൂടുതല്‍ ചൂട് കേരളത്തിലിപ്പോള്‍ അനുഭവപ്പെടുന്നതായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അന്തരീക്ഷ പഠനകേന്ദ്രത്തിലെ വിദഗ്ധര്‍ പറയുന്നു.

ഭൂമിയുടെ ഉപരിതലത്തില്‍ ജലാംശം കുറവായതാണ് ചൂടിന് ഇത്രയേറെ കാഠിന്യം അനുഭവപ്പെടാന്‍ കാരണം. സൂര്യപ്രകാശം ഭൂമിയുടെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്നതിനാലാണ് അന്തരീക്ഷോഷ്മാവ് കൂടുന്നത്. ഈസ്റേണ്‍ വേവ് എന്ന് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധര്‍ വിളിക്കുന്ന പ്രതിഭാസമാണ് കേരളത്തില്‍ അനുഭവപ്പെടുന്നതെന്ന് പറയുന്നു.

ഒരു സ്ഥലത്ത് ഒരു പ്രത്യേക കാലയളവില്‍ സാധാരണനിലയില്‍ അനുഭവപ്പെടുന്ന പരമാവധി ചൂടിനേക്കാള്‍ കൂടുതലായി അന്തരീക്ഷോഷ്മാവ് അനുഭവപ്പെടുമ്പോഴാണ് ഈസ്റേണ്‍ വേവിന് അരങ്ങൊരുങ്ങുന്നത്. ഈ അമിതമായ അന്തരീക്ഷ ഊഷ്മാവ് ഒരു പ്രദേശത്തു നിന്നും അടുത്ത പ്രദേശത്തേക്ക് നീങ്ങിത്തുടങ്ങും . ഇതിനെയാണ് ചൂടുതരംഗം അഥവാ ഹീറ്റ് വേവ് എന്നു വിളിക്കുന്നത് . മാത്രമല്ല അന്തരീക്ഷത്തില്‍ ഈസമയത്ത് മേഘങ്ങള്‍ ഉണ്ടാവില്ല. സൂര്യതാപം മുഴുവന്‍ നേരിട്ട് ഭൂമിയില്‍ പതിക്കുമെന്നര്‍ത്ഥം.

1998 ല്‍ വടക്കേ ഇന്ത്യയിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും ഈ പ്രതിഭാസം ഉണ്ടായി . അത് ക്രമേണ ചെന്നൈയിലും കര്‍ണാടകയിലും വരെ കടുത്ത നാശം വരുത്തി. അന്ന് ഒറീസയില്‍ 1300 പേര്‍ മരിച്ചു. കൃഷിക്ക് കടുത്ത നാശനഷ്ടങ്ങളുണ്ടായി. അതിന് സമാനമായ ഒരവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു.

ഈ പ്രതിഭാസത്തിന്റെ ഭാഗമായാണ് കേരളത്തില്‍ ചൂട് കൂടിയതെന്നാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. ഒരു പ്രദേശത്തെ പരമാവധി അന്തരീക്ഷോഷ്മാവുമായി ഇണങ്ങി ജീവിച്ചു പരിചയിച്ച ജനങ്ങള്‍ക്ക് പൊടുന്നനെയുണ്ടാകുന്ന ഈ മാറ്റം താങ്ങാനാവില്ല. അത് ഗുരുതരമായ രോഗങ്ങള്‍ക്കും മരണത്തിനും കാരണമാകുമത്രെ. കേരളത്തില്‍ ഇപ്പോള്‍ സ്ഥിതി വിശേഷം അത്രയ്ക്ക് ഗുരുതരമല്ലെങ്കിലും വരുംനാളുകളില്‍ സ്ഥിതി എന്താകുമെന്ന് പ്രവചിക്കാനാവില്ലെന്നും വിദഗ്ധര്‍ പറയുന്നു.

വേനല്‍മഴയാണ് കേരളം പ്രതീക്ഷിക്കുന്ന ഏക ആശ്വാസം. പക്ഷെ ഇക്കുറി വേനല്‍ മഴയും ഏത്രമാത്രം കനിയുമെന്ന് കണ്ടറിയണം. കഴിഞ്ഞ വര്‍ഷം മുന്‍ വര്‍ഷത്തേതിനേക്കാള്‍ വേനല്‍ മഴയുടെ അളവ് 40 ശതമാനം കുറവായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X