ഐടിയ്ക്ക് പ്രാധാന്യം നല്കി എല്‍ഡിഎഫ് പത്രിക
തിരുവനന്തപുരം: വിവര സാങ്കേതിക വിദ്യ, ജൈവ സാങ്കേതിക വിദ്യ, വിനോദ സഞ്ചാരം എന്നിവയുടെ വികസനത്തിന് പ്രാധാന്യം നല്കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രിക. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് പുറത്തിറക്കിയ കേരളം പുത്തന്‍ നൂറ്റാണ്ടിലേക്ക് എന്ന് പേരിട്ട പ്രകടനപത്രികയില്‍ അധികാരത്തില്‍ വന്നാല്‍ 12 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും വാഗ്ദാനമുണ്ട് .
മാര്‍ച്ച് 31 ശനിയാഴ്ച ഏകെജി സെന്ററില്‍ വച്ച് ഇടതുമുന്നണി കണ്‍വീനര്‍ വി. എസ്. അച്യുതാനന്ദനാണ് പ്രകടനപത്രിക പുറത്തിറക്കിയത്. മുന്നാക്ക ജാതിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം ജോലി സംവരണം ഏര്‍പ്പെടുത്തുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. വിവര സാങ്കേതിക മേഖലയില്‍ അഞ്ച് ലക്ഷം പേരുടെ തൊഴില്‍ ബാങ്ക് സൃഷ്ടിക്കുമെന്നാണ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്യുന്നത്.
സ്വകാര്യ മേഖലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിനെ പറ്റി പ്രകടനപത്രിക മൗനം പാലിക്കുകയാണ്. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും കൈവശ ഭൂമിക്ക് പട്ടയം നല്‍കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടം, വൈദ്യുതി, കക്കൂസ്, അറിയാനുള്ള അവകാശത്തിനുള്ള നിയമനിര്‍മ്മാണം തുടങ്ങിയവയാണ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്ന മറ്റ് പ്രധാന കാര്യങ്ങള്‍.
ജനകീയാസൂത്രണം കൂടുതല്‍ ശക്തിയോടെ പ്രയോഗത്തില്‍ വരുത്തുമെന്നും ഒരു ലക്ഷം വനിതാ അയല്‍ക്കൂട്ടവും സ്വയം തൊഴില്‍ സംരംഭങ്ങളും നടപ്പാക്കുമെന്നും പൊതുമേഖലയ്ക്കും പരമ്പരാഗത വ്യവസായങ്ങള്‍ക്കും സംരക്ഷണവും പുരോഗതിയും ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.












Click it and Unblock the Notifications