Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം

തലശേരി: തലശേരിയില്‍ മാര്‍ച്ച് 31 ശനിയാഴ്ച വീണ്ടും സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

നേരത്തെ മാര്‍ച്ച് 30 വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. വെള്ളിയാഴ്ച സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന ലൈബ്രറി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. ലൈബ്രറിയ്ക്ക് രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി തിരുവങ്ങാട്ടുള്ള ഈ ലൈബ്രറി ഉദ്ഘാടനം ചെയ്തത്.

ഇതിനെ തുടര്‍ന്ന് തലശേരി പൊലീസ്സ്റേഷന്‍ അതിര്‍ത്തിയിലും മറ്റും ഏറ്റുമുട്ടലുകള്‍ നടന്നു. ഈ ഏറ്റുമുട്ടലുകളില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനും പരിക്കേറ്റു. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ തോണി ചന്ദ്രനെ(40) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം പുകയുന്ന കൊളശേരി, കാവുംഭാഗം മേഖലകളില്‍ നിരവധി തവണ ബോംബു സ്ഫോടനങ്ങള്‍ നടന്നു.

സംഘര്‍ഷമേഖലയില്‍ കനത്ത പൊലീസ് കാവലുണ്ട്. സംഘര്‍ഷം പടരാതിരിക്കാന്‍ തലശേരിയിലേക്ക് കൂടുതല്‍ പൊലീസ് സേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ഏതു സമയവും ഒരു ഏറ്റുമുട്ടലുണ്ടാകാനുള്ള സാഹചര്യം നിലനില്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+