കേതന് പരേഖ് കുറ്റം സമ്മതിച്ചു
മുംബൈയ്: ബാങ്ക് ഓഫ് ഇന്ത്യയെ 137 കോടി രൂപയുടെ വ്യാജ പേ ഓര്‍ഡര്‍ നല്കി കബളിപ്പിച്ച കേസില്‍ ഓഹരി ദല്ലാള്‍ കേതന് പരേഖ് കുറ്റം സമ്മതിച്ചതായി സിബിഐയുടെ അന്വേഷണ ഉദ്യോഗസ്ഥന്.
ഒരു വെബ്സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് സിബിഐ പൊലീസ് സൂപ്രണ്ട് ഹേമന്ത് നഗ്രാളെ ഇത് വെളിപ്പെടുത്തിയത്. ബാങ്കുകളില്‍ നിന്നും കടമെടുത്ത് അത് ഓഹരി കമ്പോളത്തില്‍ ഇറക്കിയെങ്കിലും ബിസിനസ് തകരുകയാണുണ്ടായതെന്ന് കേതന് സമ്മതിച്ചതായി ഹേമന്ത് വെളിപ്പെടുത്തുന്നു.
മറ്റ് ബാങ്കുകളെ കേതന് പരേഖ് ഇതുപോലെ കബളിപ്പിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നതേയുള്ളുവെന്നും ഹേമന്ത് പറഞ്ഞു. അഹമദാബാദിലെ കോടിക്കണക്കിന് രൂപയുടെ കുംഭകോണവുമായി കേതന് ബന്ധമുണ്ടോ എന്നതും അന്വേഷിക്കുമെന്ന് ഹേമന്ത് അറിയിച്ചു.
ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് കുംഭകോണത്തില്‍ പങ്കുണ്ട്. അതാരാണെന്ന് അന്വേഷിക്കുകയാണെന്ന് ഹേമന്ത് വെളിപ്പെടുത്തി. എന്തായാലും ബാങ്കിലെ ചില ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കാളികളാണെന്നും ഹേമന്ത് അഭിമുഖത്തില്‍ വ്യക്തമാക്കി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications