കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരനെ കൊന്നു; ഭാര്യവീട്ടുകാര്‍ക്ക് ജീവപര്യന്തം

  • By Staff
Google Oneindia Malayalam News

ദില്ലി: ഇരുപത്തിരണ്ടുകാരനായ യുവാവിനെ ചുട്ടുകൊന്ന ഭാര്യവീട്ടുകാര്‍ക്ക് ജീവപര്യന്തം. ദില്ലി സെഷന്‍സ് കോടതിയാണ് യുവാവിനെ ചുട്ടുകൊന്നതിന് ഭാര്യവീട്ടിലെ അഞ്ചു പേര്‍ക്കും ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്.

സോനു എന്ന യുവാവാണ് ഭാര്യവീട്ടില്‍ വെച്ച് വെന്തുമരിച്ചത്. മൃതദേഹത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്ത തെളിവിന്റെ അടിസ്ഥാനത്തിലാണ് സെഷന്‍സ് ജഡ്ജി എച്ച്.എസ്. ശര്‍മ്മ സോനുവിന്റെ ഭാര്യ നീതുവിന്റെ അഞ്ചംഗകുടുംബത്തിന് ജീവപര്യന്തം വിധിച്ചത്. നീതുവിന്റെ അച്ഛന്‍ വീര്‍ സിംഹ്, അമ്മ പ്രതിമാ ദേവി, സഹോദരങ്ങളായ അനില്‍ കുമാര്‍, വാസന്തി, കവിത എന്നിവര്‍ക്കാണ് തടവുശിക്ഷ.

വിവാഹത്തിനു ശേഷം സോനുവുമായി പിണങ്ങി നീതു അച്ഛനമ്മമാരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. സോനു സമ്പാദിക്കുന്നില്ല എന്നായിരുന്നു നീതുവിന്റെ പരാതി. ഒരിക്കല്‍ നീതുവിനെ തിരിച്ചുവിളിച്ചു കൊണ്ടുപോകാന്‍ സോനു വന്നപ്പോള്‍ അവര്‍ തമ്മില്‍ വാക്കേറ്റമായി. തര്‍ക്കം മൂത്തപ്പോള്‍ സോനുവിനെ നീതുവിന്റെ അച്ഛനും അമ്മയും സഹോദരങ്ങളും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊടുത്ത് കൊല്ലുകയായിരുന്നുവെന്നാണ് കേസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X