ബസപകടം: മനുഷ്യാവകാശകമ്മീഷന്‍ വിശദീകരണം തേടി
കൊച്ചി: ബസ്സപകടം സംബന്ധിച്ച് ജസ്റിസ് എന്‍. ഹരിദാസ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇനിയും നടപ്പാക്കാത്തതിന് മനുഷ്യാവകാശ കമ്മീന്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി.
ചീഫ് സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ക്കയച്ച കത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റിസ്പരിതുപിള്ള റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനുളള വിശദീകരണം തേടിയത്.
മാര്‍ച്ച് 11 ഞായറാഴ്ച മലപ്പുറത്തെ കോട്ടയ്ക്കലിനടുത്തുളള കൂക്കിപറമ്പില്‍ ബസ് കത്തി 43 ആളുകള്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഈ ടപടി. പൊതു പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് കമ്മീഷനില്‍ പൊതുതാല്പര്യഹര്‍ജി സമര്‍പ്പിച്ചത്.












Click it and Unblock the Notifications