ഇടതുമുന്നണി ആപ്പുകള്‍ അടിക്കും: വിഎസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി-യു.ഡി.എഫ് കൂട്ടുകെട്ടിനെ ചെറുക്കാന്‍ ചില ആപ്പുകള്‍ ഇടതുമുന്നണി അടിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍.
തദ്ദേശഭരണ തിരഞ്ഞെടുപ്പിലും ഇത്തരം ചില ആപ്പുകള്‍ എല്‍ഡിഎഫ് അടിച്ചിരുന്നുവെന്ന് ഏപ്രില്‍ ഒന്ന് ഞായറാഴ്ച വാര്‍ത്താലേകരോട് സംസാരിക്കവെ വിഎസ് വെളിപ്പെടുത്തി . ബി.ജെ.പി-യു.ഡി.എഫ് സഖ്യത്തെ ചെറുക്കാന്‍ ഐ.എന്‍.എല്ലോ ആര്‍.ആര്‍.എസോ എന്ന വ്യത്യാസങ്ങളൊന്നുമില്ലെന്ന് വിഎസ് വ്യക്തമാക്കി.
മുസ്ലീംലീഗിനോളം വര്‍ഗീയത ഉളള കക്ഷിയല്ല ഇന്ത്യന്‍ നാഷണല്‍ ലീഗെന്ന് വിഎസ് പറഞ്ഞു. എന്നാല്‍ ഐ.എന്‍.എല്ലിനോടുള്ള എല്‍.ഡി.എഫിന്‍െറ സമീപനത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് ഐഎന്‍എല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത് കൊണ്ടാണ് അവരെ ഇടതുമുന്നണി സഹകരിപ്പിക്കുന്നതെന്ന് വിഎസ് വ്യക്തമാക്കി.
സ്വകാര്യ മേഖലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് പ്രകടനപത്രികയില്‍ ചേര്‍ക്കാത്തത് അത് അടുത്ത സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമായതു കൊണ്ടാണെന്ന് വിഎസ് വ്യക്തമാക്കി. മുന്നാക്ക ജാതിയിലെ ദരിദ്രര്‍ക്ക് സംവരണം നല്‍കുക എന്നതാണ് എല്‍ഡിഎഫ് നയം. എന്നാല്‍ പൂര്‍ണ്ണമായും സാമ്പത്തിക സംവരണമാണ് മുന്നണിയുടെ നയമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വിഎസ് ആരോപിച്ചു.












Click it and Unblock the Notifications