മിലോസെവിച്ചിനെ അറസ്റ് ചെയ്തു
ബെല്‍ഗ്രേഡ്: മുന്‍ യുഗോസ്ലാവ്യന്‍ പ്രസിഡന്റ് സ്ലൊബോദാന്‍ മിലോസെവിച്ചിനെ ഏപ്രില്‍ ഒന്ന് ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് അറസ്റ് ചെയ്തു.
പൊലീസ് ഇദ്ദേഹത്തെ അജ്ഞാത കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോയതായി മിലോസെവിച്ചിന്റെ അടുത്ത അനുയായി ബ്രാനിസ്ലാന്‍ ഇവ്കോവിച്ച് പറഞ്ഞു.മിലോസെവിച്ചിന്റെ ഔദ്യോഗിക വസതിയില്‍ നിന്നും നാലഞ്ച് തവണ വെടിയൊച്ച കേട്ടു. പക്ഷെ ആര്‍ക്കെങ്കിലും പരിക്കേറ്റതായി അറിവില്ല - ബ്രാനിസ്ലാന്‍ ഇവ്കോവിച്ച് പറഞ്ഞു.
അഴിമതി, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട മിലോസെവിച്ചിനെ കഴിഞ്ഞ കുറെ നാളുകളായി പിടികൂടാനുള്ള ശ്രമം വിജയിച്ചിരുന്നില്ല. അതിനിടയില്‍ കീഴടങ്ങുന്നതിനേക്കാള്‍ നല്ലത് മരണമാണെന്ന് മിലോസെവിച്ച് പ്രസ്താവിച്ചിരുന്നു. എന്നാല്‍ പുതുതായി അധികാരമേറ്റ യുഗോസ്ലാവ്യന്‍ പ്രസിഡന്റ് കോസ്റ്യൂണിക്ക മിലോസെവിച്ചിനെ എന്തുവിലകൊടുത്തും നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications