വിപണി മാന്ദ്യത്തില്‍ തന്നെ
മുംബൈ: ഏപ്രില്‍ രണ്ട് തിങ്കളാഴ്ചയും ഓഹരി വിപണി മാന്ദ്യത്തില്‍ തന്നെ ആയിരുന്നു. കരടികളുടെ പിടിയിലകപ്പെട്ട വിവരസാങ്കേതിക രംഗത്തെ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. പരമ്പരാഗത ഓഹരികള്‍ക്കും സ്ഥിതി മെച്ചപ്പെടുത്താനായില്ല.
മുംബൈ , നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ഇടപാടുകള്‍ ആരംഭിച്ചത് വന്‍ തകര്‍ച്ചയോടെ ആയിരുന്നുവെങ്കിലും തിങ്കളാഴ്ച കച്ചവടം അവസാനിച്ചപ്പോള്‍ സൂചികകളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല.
മുംബൈ സൂചിക 38 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 11 പോയിന്റും താഴ്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില-3566.26
തുടങ്ങിയത് -3604.38
താഴ്ച - 38.12
എന്‍ എസ് ഇ
ഒടുവിലത്തെ നില-1137.15
തുടങ്ങിയത്-1148.20
താഴ്ച - 11.05
വില കൂടിയ ഓഹരികള്‍
ശ്യാം ടെലി, രേവതി സി പി , ബ്ലൂസ്റ്റാര്‍, ഭാരത് ബിജ്ലി, ജി വി ഫിലിംസ്
വില കുറഞ്ഞ ഓഹരികള്‍
ഹിമാചല്‍, ഗ്ലോബല്‍ ടെലി, പെന്റാമീഡിയ, എ സി സി , ഡി എസ് ക്യു സോഫ്റ്റ് വെയര്‍, എന്‍ ഐ ഐ ടി, എസ് എസ് ഐ, സില്‍വര്‍ലൈന്‍, ടാറ്റാ സ്റ്റീല്‍, ആപ്ടെക്. എച്ച് സി എല്‍ , ഡോ. റെഡ്ഡീസ് ലാബ്












Click it and Unblock the Notifications