കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി പി വര്‍മ്മ അറസ്റ്റില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: പുറത്താക്കപ്പെട്ട സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ ബി പി വര്‍മ്മയെ സി ബി ഐ അറസ്റ്റ് ചെയ്തു. ഏപ്രില്‍ രണ്ട് തിങ്കളാഴ്ച രാവിലെയായിരുന്നു അറസ്റ്റ്.

വര്‍മ്മയോടൊപ്പം മകന്‍ സിദ്ധാര്‍ത്ഥ, വ്യാപാര പങ്കാളി രോഹിത് ജെയിന്‍ കുറ്റകൃത്യത്തില്‍ വര്‍മ്മയെ സഹായിച്ചുവെന്നാരോപിക്കപ്പെടുന്ന ഭാവനാ പാണ്ഡേ, മറ്റൊരു വ്യാപാര പങ്കാളി ശ്രീവനാം എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വഴി വിട്ട സഹായങ്ങള്‍ ചെയ്ത് കൊടുത്ത് അനധികൃത പാരിതോഷികങ്ങള്‍ സ്വീകരിച്ചുവെന്നതാണ് വര്‍മ്മയ്ക്കെതിരേയുള്ള കേസ്. മാര്‍ച്ച് 31 ശനിയാഴ്ച വര്‍മ്മയുടെ വസതിയിലും ഓഫീസിലും മറ്റും സി ബി ഐ റെയ്ഡ് നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ശനിയാഴ്ച തന്നെ കേന്ദ്ര എക്സൈസ് ആന്‍ഡ് കസ്റ്റംസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വര്‍മ്മയെ കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X