മദനി ജയിലില്‍ നിരാഹാരം തുടങ്ങി
കോയമ്പത്തൂര്‍: ജയില്‍ വാര്‍ഡന്‍മാരുടെ പീഡനത്തില്‍ പ്രതിഷേധിച്ച് കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ജയിലില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങി.
ഏപ്രില്‍ 2 തിങ്കളാഴ്ചയാണ് മദനിയും 220 അല്‍ ഉമ്മ പ്രവര്‍ത്തകരും നിരാഹാരം തുടങ്ങിയത്. എന്നാല്‍ മദനി നിരാഹാരം പിന്‍വലിച്ചുവെന്ന് പ്രിസണ്‍സ് ഡിഐജി ബി.എം. എസ്ര അറിയിച്ചു. അല്‍ ഉമ്മ പ്രസിഡന്റ് എസ്. എ. പാഷ നിരാഹാരത്തില്‍ പങ്കെടുക്കുന്നുണ്ട്.
വാര്‍ഡന്‍മാര്‍ തങ്ങളോട് പരുഷമായാണ് പെരുമാറുന്നതെന്ന് തമിഴ്നാട് സര്‍ക്കാരിന് അല്‍ ഉമ്മ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. പ്രത്യേക കോടതിയിലേക്ക് വിചാരണയ്ക്കായി കൊണ്ടുപോകുമ്പോള്‍ അല്‍ ഉമ്മ തടവുകാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് ജയില്‍ വാര്‍ഡന്‍മാര്‍ ആരോപിക്കുന്നു.
ജയിലിനുള്ളില്‍ സ്ഥിതി ഇപ്പോള്‍ ശാന്തമാണെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications