കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറക്കുമതി നിയന്ത്രണം നീക്കിയത് ദ്രോഹകരം

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ലോക വ്യാപാര സംഘടനയുടെ നിബന്ധനകള്‍ പൂര്‍ണമായും നടപ്പിലാക്കുന്നതിന് രണ്ട് വര്‍ഷം കൂടി ഇനിയും ബാക്കി നില്‍ക്കെ തിരക്ക് പിടിച്ച് 715 ഉല്‍പ്പന്നങ്ങളുടെ കൂടി ഇറക്കുമതി നിയന്ത്രണം നീക്കിയത് കേരളത്തിന്റെ കാര്‍ഷിക വ്യാവസായിക സമ്പദ്ഘടനയോട് ചെയ്ത് ദ്രോഹമാണെന്ന് പ്രതിപക്ഷ നേതാവ് ഏ. കെ. ആന്റണി.

പച്ചതേങ്ങ, കൊപ്ര, ഗ്രാമ്പൂ, പാലുല്‍പ്പന്നങ്ങള്‍, അച്ചാറ്, മെഴുകുതിരി, കുട, സമുദ്രോല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെയാണെന്ന് ഏപ്രില്‍ രണ്ട് തിങ്കളാഴ്ച ആന്റണി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയിലെ കര്‍ഷകരുടെയും വ്യവസായികളുടെയും താല്‍പര്യം സംരക്ഷിക്കാന്‍ 300 ശതമാനം വരെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെങ്കിലും ഈ വര്‍ഷത്തെ ബജറ്റില്‍ ഈ നിലയിലുള്ള ഒരു തീരുമാനവും ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്ന് ആന്റണി കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X