ചെറിയാന്‍ ഫിലിപ്പ് രാജി വച്ചു
തിരുവനന്തപുരം: കേരളാ ദേശീയവേദിയുടെ പ്രസിഡന്റ് സ്ഥാനം ചെറിയാന്‍ ഫിലിപ്പ് രാജി വച്ചു. ഏപ്രില്‍ രണ്ട് തിങ്കളാഴ്ചയാണ് ചെറിയാന്‍ രാജി തീരുമാനം അറിയിച്ചത്.
വര്‍ഷങ്ങളായി ഒരു പദവി തുടര്‍ച്ചയായി കൈയാളുന്നത് ശരിയല്ലെന്ന മാതൃക കാട്ടാനാണ് താന്‍ രാജി വച്ചതെന്ന് ചെറിയാന്‍ വ്യക്തമാക്കി. ഒമ്പത് വര്‍ഷമായി ചെറിയാന്‍ ഫിലിപ്പ് ദേശീയവേദിയുടെ പ്രസിഡന്റാണ്.
കേരളത്തിന്റെ വികസന മേഖലയില്‍ നൂതനമായ പദ്ധതികള്‍ ആവിഷ്കരിക്കുവാനും അവയുടെ പ്രചരണത്തിനുമായാണ് കേരളാ ദേശീയവേദി സ്ഥാപിച്ചത്. വര്‍ഷങ്ങളായി എംഎല്‍എ ആയിരിക്കുന്ന ഉമ്മന്‍ ചാണ്ടിയും സി. വി. പത്മരാജനും ഇക്കുറി മത്സരരംഗത്തുനിന്നും യുവാക്കള്‍ക്കായി ഒഴിഞ്ഞു നില്‍ക്കണമെന്ന് ചെറിയാന്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications