കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് അജ്ഞാത രോഗം

  • By Staff
Google Oneindia Malayalam News

കൊല്ലം: കൊല്ലത്തെ തീരപ്രദേശങ്ങളില്‍ അജ്ഞാത ശ്വാസകോശരോഗം പടരുന്നു. കേരളാ ഹോമിയോപത്സ് അസോസിയേഷനാണ് (ഐഎച്ച്കെ) ഈ രോഗകാര്യം ഏപ്രില്‍ രണ്ട് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വ്യവസായങ്ങളില്‍ നിന്നുള്ള മലിനീകരണമാണ് ഇതിന് കാരണമെന്നും ഐഎച്ച്കെ പ്രതിനിധിയായ ഡോ. ഗിരിശങ്കര്‍ പറഞ്ഞു. ശ്വാസകോശങ്ങളില്‍ അജ്ഞാതരോഗം പിടിപെട്ടിട്ടുള്ള രോഗികളില്‍ ശ്വാസസംബന്ധമായ തടസ്സം അനുഭവപ്പെടുന്നതാണ് രോഗലക്ഷണം.

ഈ അസുഖം ബാധിച്ച് നിരവധി പേര്‍ തീരപ്രദേശത്തു നിന്നും ആശുപത്രികളിലെത്തുന്നതായും ഐഎച്ച്കെ ഭാരവാഹികള്‍ പറഞ്ഞു. പ്രധാനമായും കശുവണ്ടി ഫാക്ടറികളില്‍ നിന്നും ചവറയിലുള്ള കേരളാ മിനറല്‍സ്ആന്റ് മെറ്റല്‍സില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് രോഗകാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X