മദ്യദുരന്ത കേസ്: വാദം തുടങ്ങുന്നു
കൊല്ലം: മദ്യദുരന്ത കേസിന്റെ വാദം ഏപ്രില്‍ രണ്ട് തിങ്കളാഴ്ച കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ തുടങ്ങും. കേസിലെ എല്ലാ പ്രതികളേയും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
വിചാരണയുടെ ഭാഗമായി മാര്‍ച്ച് 26 ന് റിമാന്‍ഡിലുള്ള 34 പ്രതികളില്‍ 31 പേരെ ജില്ലാകോടതിയില്‍ ഹാജരാക്കിയിരുന്നു. അസുഖം മൂലം എട്ടാം പ്രതി വിനോദ്, 27-ാം പ്രതി ഷൈന്‍, 30-ാം പ്രതി മനോഹരന്‍ എന്നിവരെ അന്ന് ഹാജരാക്കാതിരുനതിനാല്‍ ഇവരെയും ഇന്ന് ഹാജരാക്കി വക്കാലത്ത് സമര്‍പ്പിക്കും.
മാര്‍ച്ച് 26 ന് കോടതി വളപ്പില്‍ വച്ച് പ്രതികളില്‍ ചിലര്‍ പ്രസ് ഫോട്ടോഗ്രാഫര്‍മാരെ ആക്രമിക്കുകയും ക്യാമറകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications