കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: സ്ക്രീനിംഗ് കമ്മിറ്റിയില്‍ നിന്ന് കരുണാകരന്‍ ഇറങ്ങിപ്പോയി

  • By Staff
Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിലിസ്റ്റിന് രൂപം നല്‍കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് കെ കരുണാകരന്‍ ഇറങ്ങിപ്പോയി. ഏപ്രില്‍ ഒന്ന് ഞായറാഴ്ച രാത്രി ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ നിന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തനായ കരുണാകരന്‍ ഇറങ്ങിപ്പോയത്. കരുണാകരനൊപ്പം ഹൈക്കമാണ്ട് പ്രതിനിധി കെ വിജയഭാസ്കര്‍ റെഡ്ഡിയും ഇറങ്ങിപ്പോയി.

ഞായറാഴ്ച വൈകുന്നേരം 4.15 നാണ് യോഗം ആരംഭിച്ചത്. 9.15 ന് കരുണാകരനും വിജയഭാസ്കര്‍ റെഡ്ഡിയും ഇറങ്ങിപ്പോകുകയായിരുന്നു. ഇതിനു ശേഷവും എ കെ ആന്റണി. തെന്നല ബാലകൃഷ്ണപിള്ള, ഹൈക്കമാണ്ട് പ്രതിനിധികളായ അഹമ്മദ് പട്ടേല്‍, പി ശിവശങ്കര്‍, ഗുലാംനബി ആസാദ്, പി എം സയീദ് എന്നിവര്‍ രാത്രി 11 മണി വരെ ചര്‍ച്ചകള്‍ തുടര്‍ന്നു. ഏപ്രില്‍ രണ്ട് തിങ്കളാഴ്ച ലിസ്റ്റ് കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി മുമ്പാകെ അവതരിപ്പിക്കുമെന്നറിയുന്നു. അനൗദ്യോഗിക ചര്‍ച്ചകള്‍ തിങ്കളാഴ്ചയും തുടരും.

കോണ്‍ഗ്രസിലെ സിറ്റിംഗ് 36 സിറ്റിംഗ് എം എല്‍ എ മാരില്‍ 34 പേര്‍ക്കും സീറ്റ് നല്‍കാനുള്ള തീരുമാനമാണ് കെ കരുണാകരനെ അതൃപ്തനാക്കിയതെന്നറിയുന്നു. ഇതനുസരിച്ച് കരുണാകരന്റെ മകള്‍ പതമ്ജയ്ക്ക് യില്‍ സീറ്റ് ലഭിക്കാനുള്ള സാധ്യത കുറവാണ്. സിറ്റിംഗ് എം എല്‍ എ മാരില്‍ സുന്ദരന്‍നാടാര്‍(), റോസമ്മ ചാക്കോ() എന്നിവര്‍ക്കാണ് പ്രാഥമിക ലിസ്റ്റ് പ്രകാരം സീറ്റില്ലാത്തത്. മണലൂരില്‍ ഇത്തവണ മത്സരിക്കുന്നില്ലെന്ന് റോസമ്മ ചാക്കോ നേരത്തേ വ്യക്തമാക്കിയിരുന്നു.

34 സിറ്റിംഗ് എം എല്‍ എ മാര്‍ ഉള്‍പ്പെടെ 50 പേരുടെ പ്രാഥമിക ലിസ്റ്റ് സ്ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചു. ഇതനുസരിച്ച് ചാലക്കുടിയില്‍ സിറ്റിംഗ് എം എല്‍ എ സാവിത്രി ലക്ഷ്മണ്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി. പത്മജയുടെ പേര് വടക്കേക്കര സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനത്തില്‍ കെ കരുണാകരനും കെ മുരളീധരനും കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. ചര്‍ച്ച തീരുന്നതിനു മുമ്പേ പുറത്തു വന്ന കരുണാകരന്‍ അസ്വസ്ഥനായിരുന്നു. എത്ു തീരുമാനിച്ചുവെന്ന ചോദ്യത്തിന് കേരളത്തില്‍ 140 മണ്ഡലങ്ങള്‍ ഉണ്ടെന്ന് തീരുമാനിച്ചു എന്നായിരുന്നു മറുപടി. തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അതെല്ലാം തിരുവനന്തപുരത്ത് എത്തിയ ശേഷം കനത്തില്‍ തന്നെ പറയാമെന്നും കരുണാകരന്‍ പറഞ്ഞു. പിന്നീടുള്ള വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞില്ല.

മുന്നണിയുടെ വിജയത്തനായി ഐ ഗ്രൂപ്പ് പരമാവധി ക്ഷമിച്ചുവെന്നും ഇനിയും ചവിട്ടിത്തേയ്ക്കാനാണ് ശ്രമമെങ്കില്‍ ഗ്രൂപ്പിന്റെ തീരുമാനം സമയമാകുമ്പോള്‍ അറിയിക്കുമെന്നും മുരളി മുന്നറിയിപ്പു നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X