മാണിയുടെ മകന് സീറ്റില്ല
കോട്ടയം: കെ.എം. മാണിയുടെ മകന്‍ ജോസ്.കെ. മാണി ഇക്കുറി മത്സരിക്കില്ല. ജോസ്.കെ. മാണി മത്സരിക്കുമെന്ന് കരുതിയിരുന്ന കടുത്തുരുത്തിയില്‍ ജില്ലാ പഞ്ചായത്തംഗം സ്റീഫന്‍ ജോര്‍ജ്ജിനെ നിര്‍ത്താന്‍ തീരുമാനമായി.
മാണിയുടെ മകനു പുറമെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ ടി.വി. എബ്രഹാം, പി.എം. മാത്യു, മുന്‍ രാജ്യസഭാംഗം ജോയി നടുക്കര, കെസിഎം സംസ്ഥാന പ്രസിഡന്റ് റോഷി അഗസ്റിന്‍ എന്നിവര്‍ ഈ സീറ്റില്‍ നോട്ടമിട്ടിരുന്നു. ഏപ്രില്‍ രണ്ട് തിങ്കളാഴ്ചയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കെ.എം. മാണി തന്നെയാണ് പാലായിലെ സ്ഥാനാര്‍ത്ഥി.
സി.എഫ്. തോമസ് ചങ്ങനാശേരിയിലും കെ. നാരായണക്കുറുപ്പ് വാഴൂരിലും മാമന്‍ മത്തായി തിരുവല്ലയിലും തോമസ് ചാഴിക്കാടന്‍ ഏറ്റുമാനൂരിലും മത്സരിക്കും. ജോസഫ് പുതുശേരി കല്ലൂപ്പാറയും തോമസ് ഉണ്ണിയാടന്‍ ഇരിങ്ങാലക്കുടയിലും റോഷി അഗസ്റിന്‍ ഇടുക്കിയിലും വീണ്ടും മത്സരിക്കും. ലിസ്റില്‍ രണ്ട് പുതുമുഖങ്ങളുണ്ട്. ഇതില്‍ പി.ടി. ജോസ് പേരാമ്പ്രയിലും ടി.വി. എബ്രഹാം പൂഞ്ഞാറിലും മത്സരിക്കും.












Click it and Unblock the Notifications