വീട്ടമ്മയെ ബലാത്സംഗം ചെയ്തു
തിരുവനന്തപുരം: വിവാഹിതയും മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയുമായ വീട്ടമ്മയെ അക്രമി സംഘം ബലാത്സംഗം ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്തിനടുത്ത് മേനംകുളത്താണ് സംഭവം. ഏപ്രില്‍ രണ്ട് തിങ്കളാഴ്ച പുലര്‍ച്ചയോടെ ഇവരുടെ വീട്ടിലെത്തിയ അക്രമി സംഘം ഇവരെയും കുഞ്ഞുങ്ങളെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് ബലാത്സംഗം ചെയ്തത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ ഇവരും കുഞ്ഞുങ്ങളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
വീട്ടമ്മയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും അക്രമിസംഘം അവരെ മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കാന്‍ തുനിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. ഭയന്നുപോയ നാട്ടുകാര്‍ പിന്നെ അടുത്തില്ല. കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications