മിലോസെവിച്ച് റിമാന്‍ഡില്‍
ബല്‍ഗ്രേഡ് : അറസ്റ്റിലായ മുന്‍ യൂഗോസ്ലാവിയന്‍ പ്രസിഡന്റ് സ്ലോബോദാന്‍ മിലോസെവിച്ചിനെ റിമാന്‍ഡ് ചെയ്തു. 30 ദിവസത്തേയ്ക്കാണ് റിമാന്‍ഡ്. ബല്‍ഗ്രേഡ് സെന്‍ട്രല്‍ ജയിലിലാണ് മുന്‍ പ്രസിഡന്റിപ്പോള്‍.
ജയിലില്‍ മറ്റേതൊരു സാധാരണ തടവുകാരനേയും പോലെ മിലോസെവിച്ചിനെ പരിഗണിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹത്തിനെതിരേ യാതൊരു പകപോക്കല്‍ നടപടിയുമുണ്ടാകില്ല. ശാരീരികമോ മാനസികമോ ആയ യാതൊരു പീഡനവും ജയിലില്‍ മിലോസെവിച്ച് നേരിടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സന്ദര്‍ശകരെ അനുവദിക്കുകയും, സ്വന്തം വസ്ത്രങ്ങള്‍ ഉപയോഗിക്കുകയും പത്രം വായിക്കുകയും ഒക്കെ മിലോസെവിച്ചിനു സാധ്യമാണ്. അറസ്റ്റിലായ മിലോസെവിച്ചിനെ ഡോക്ടര്‍ പരിശോധിച്ച് ആരോഗ്യ നില മെച്ചമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതേ സമയം മിലോസെവിച്ചിന്റെ അറസ്റ്റിനെ ലോകനേതാക്കള്‍ പലരും സ്വാഗതം ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications