ആലുവ കൂട്ടക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
ആലുവ: ആലുവ കൂട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അഡീഷണല്‍ ഡി ജി പി ആര്‍ മുഷാഹരി, ഡി ഐ ജി ടോമിന്‍ തച്ചങ്കരി, എസി പി തോമസ് മാത്യു, ഡി വൈ എസ് പി മാരായ അഷറഫ്, ജമാല്‍ എന്നിവരുള്‍പ്പെട്ട സംഘം ഏപ്രില്‍ രണ്ട് തിങ്കളാഴ്ച ആലുവയിലെത്തി അന്വേഷണം ആരംഭിച്ചു.
കൂട്ടക്കൊല നടന്ന അഗസ്റ്റിന്റെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം വിശദമായ പരിശോധന നടത്തി. കേസ് അന്വേഷണം ആദ്യം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സംഭവത്തില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നായിരിക്കും പുതിയ അന്വേഷണ സംഘം പ്രധാനമായും അന്വേഷിക്കുക. കേസില്‍ അറസ്റ്റിലായ പ്രതി ആന്റണിയുടെ വസതിയിലും അന്വേഷണസംഘം പോയിരുന്നു. എന്നാല്‍ വീട് അടഞ്ഞുകിടന്നിരുന്നതു കാരണം അകത്തു കയറാനാവാതെ സംഘം മടങ്ങി.
കൂട്ടക്കൊല നടന്ന വീടിന്റെ പുറത്തും ക്രൈംബ്രാഞ്ച് സംഘം വിശദമായ നിരീക്ഷണം നടത്തി. ഹൈക്കോടതി ഉത്തരവിന്‍പ്രകാരം കേസസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.












Click it and Unblock the Notifications