തലശേരിയില്‍ അക്രമം; ബോംബേറ്
തലശേരി: ധര്‍മ്മടം പൊലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ സിപിഎം-ബിജെപി സംഘട്ടനത്തെത്തുടര്‍ന്ന് ഏപ്രില്‍ മൂന്ന് ചൊവാഴ്ച രാവിലെ ബോംബേറുണ്ടായി.
കഴിഞ്ഞ രണ്ടു ദിവസമായി നടന്നു വരുന്ന അക്രമത്തില്‍ അഞ്ചു പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. സ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട വടക്കുംപാട്ട് മഠത്തുംഭാഗം കമാനം മുക്ക് റോഡില്‍ ഏപ്രില്‍ രണ്ട് തിങ്കളാഴ്ച നടന്ന അക്രമത്തിന്റെ തുടര്‍ച്ചയായിരുന്നു ചൊവാഴ്ച അരങ്ങേറിയത്. അക്രമികള്‍ മൂന്ന് ഓട്ടോറിക്ഷകളും തീവച്ചു നശിപ്പിച്ചു.
സിപിഎം മഠത്തുംഭാഗം ബ്രാഞ്ച് സെക്രട്ടറി കെ.ദിനേശന്‍(40), ഓട്ടോറിക്ഷാ ഡ്രൈവര്‍ പി.ജയപ്രകാശ്,പ്രകാശന്‍(37),എം.സുരേഷ്ബാബു(40), സി.എന്‍. വത്സരാജ്(30) എന്നിവരാണ് ആശുപത്രിയിലുള്ളത്. ബിഎംഎസ് പ്രവര്‍ത്തകന്‍ ചിരുകണ്ടോത്ത് ഷാജിയെ ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ബിജെപി അനുഭാവിയായ കുഞ്ഞിക്കണ്ണന്റെ കടയും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.












Click it and Unblock the Notifications