കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഇന്ന്
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഏപ്രില്‍ മൂന്ന് ചൊവാഴ്ച പ്രഖ്യാപിച്ചേക്കും. ചൊവാഴ്ച ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ലിസ്റ്റിന് അംഗീകാരം നല്‍കി പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നറിവായി.
ഏപ്രില്‍ ഒന്ന് ഞായറാഴ്ചയും ഏപ്രില്‍ രണ്ട് തിങ്കളാഴ്ചയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 34 സിറ്റിംഗ് എം എല്‍ എ മാര്‍ ഉള്‍പ്പെടെ 56 സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ ധാരണയായിട്ടുണ്ട്. ഇവരുടെ സ്ഥാനാര്‍ത്ഥിത്വം സ്റ്റീയറിംഗ് കമ്മിറ്റി അംഗീകരിച്ചു. ഇവരില്‍ 11 സിറ്റിംഗ് എം എല്‍ എ മാര്‍ ഉള്‍പ്പെടെ 23 പേര്‍ ഐ ഗ്രൂപ്പുകാരാണ്.
പുതിയ ലിസ്റ്റ് പ്രകാരം കെ കരുണാകരന്റെ മകള്‍ പത്മജ തന്നെയാണ് യില്‍ സ്ഥാനാര്‍ത്ഥി. ചാലക്കുടിയിലെ സിറ്റിംഗ് എം എല്‍ എ സാവിത്രി ലക്ഷ്മണന്‍ മത്സരിക്കും. ചാലക്കുടിയില്‍ സാവിത്രി ലക്ഷ്മണനെ തന്നെ മത്സരിപ്പിക്കുവാനായിരുന്നു സ്ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനം. ഇതില്‍ പ്രതിഷേധിച്ച് ഞായറാഴ്ചത്തെ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ നിന്നും കെ കരുണാകരന്‍ ഇറങ്ങിപ്പോയിരുന്നു. ഇതേ തുടര്‍ന്ന് എ കെ ആന്റണി കരുണാകരനും കെ മുരളീധരനുമായി മാരത്തോണ്‍ ചര്‍ച്ച നടത്തിയാണ് ചാലക്കുടി പ്രശ്നം പരിഹരിച്ചത്.
ചാലക്കുടി എം എല്‍ എ സാവിത്രി ലക്ഷ്മണന്‍ താന്‍ ചാലക്കുടി വിട്ട് വടക്കേക്കരയില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് സ്ക്രീനിംഗ് കമ്മിറ്റിയ്ക്ക് കത്തെഴുതി. ഇതേ തുടര്‍ന്ന് പത്മജയ്ക്ക് ചാലക്കുടിയിലും സാവിത്രി ലക്ഷ്ണണന് വടക്കേക്കരയിലും സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കുകയായിരുന്നു.












Click it and Unblock the Notifications