കൊല്ലത്ത് വീണ്ടും മദ്യദുരന്തം
കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ വ്യാജമദ്യം കഴിച്ച് അവശരായ അഞ്ച് പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ മൂന്ന് ചൊവാഴ്ചയാണ് വീണ്ടും വ്യാജമദ്യഭീഷണി ഉയര്‍ന്നത്.
ഓയൂരയിലെ സന്ധ്യാ ഹോട്ടലില്‍ നിന്നും മദ്യം കഴിച്ചവരാണ് മണിക്കൂറുകള്‍ക്കകം ശരീരം തളര്‍ന്ന് അവശനിലയിലായത്. ഉണ്ട ബൈജു എന്നറിയപ്പെടുന്ന വ്യാജവാറ്റുകാരന്‍ ഉണ്ടാക്കിയ മദ്യമാണിതെന്ന് പറയപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തെ മദ്യദുരന്തം നടന്ന കല്ലുവാതുക്കലിനടുത്താണ് ഓയൂര്‍.












Click it and Unblock the Notifications