എറണാകുളത്ത് കെ.വി. തോമസ്
ദില്ലി: കെ.വി. തോമസിനെ ഉള്‍പെടെ 81 നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ അംഗങ്ങളായ എ.കെ. ആന്റണി, വിജയഭാസ്കര്‍ റെഡ്ഡി, മാധവറാവു സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് അന്തിമ സ്ഥാനാര്‍ഥി ലിസ്റ് തയ്യാറാക്കുന്നത്.
ഇനിയും ഏഴു സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുണ്ട്. എറണാകുളത്ത് കെ.വി. തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം ഏറെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് ശേഷമാണ് തീരുമാനിച്ചത്. തോമസിന് വേണ്ടി കരുണാകരന്‍ ശക്തമായി വാദിക്കുകയായിരുന്നു. മറ്റ് രണ്ടു തര്‍ക്ക മണ്ഡലങ്ങളായ , എന്നിവയില്‍ യഥാക്രമം സതീശനെയും ധനപാലനെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ ഉച്ചയോടെ തന്നെ തീരുമാനമെടുത്തിരുന്നു.
സീറ്റാണ് ഇപ്പോള്‍ ഏറ്റവും വലിയ തലവേദനയായിരിക്കുന്നത്. ഇവിടെ പത്മജയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ മുരളി തന്നെയാണ് തടസ്സം നില്ക്കുന്നത്. ചാലക്കുടിയില്‍ പത്മജയെ നിര്‍ത്തിയാല്‍ തന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് ഭാവിയില്‍ ഭീഷണിയാണെന്നതിനാലാണ് മുരളി ഇതിനെ എതിര്‍ക്കുന്നത്.
പത്മജയെ ചാലക്കുടിയില്‍ നിര്‍ത്തിയാല്‍ അവിടുത്തെ ഇപ്പോഴത്തെ സിറ്റിംഗ് എംഎല്‍എയായ സാവിത്രി ലക്ഷമണന് സീറ്റ് നല്കാന്‍ വടക്കേക്കര മണ്ഡലം ഒഴിഞ്ഞു കൊടുക്കാമെന്ന് ആന്റണി വാക്കു നല്കിയിരുന്നുവത്രെ. എന്നാല്‍ ചര്‍ച്ച കുറേ ദൂരം പിന്നിട്ടപ്പോള്‍ ആന്റണി ഈ വാക്കു പാലിക്കാന്‍ തയ്യാറായില്ലെന്നും പറയപ്പെടുന്നു. പത്മജയ്ക്ക് സീറ്റ് നല്കാത്തതില്‍ പ്രതിഷേധിച്ച് കരുണാകരന്‍ ഒരു ഘട്ടത്തില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയുണ്ടായി.












Click it and Unblock the Notifications