അംബേദ്കര്‍ പ്രതിമ സ്ഥാപിക്കാന്‍ കല്ലേറ്
തിരുവനന്തപുരം: ഡോ. അംബേദ്കറുടെ പ്രതിമ നിയമസഭാ കോംപ്ലക്സിന് മുന്നില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ കേരള പുലയര്‍ മഹാസഭാ പ്രവര്‍ത്തകര്‍ എംജി റോഡിലെ സ്ഥാപനങ്ങള്‍ക്കു നേരെ കല്ലെറിയുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
കല്ലേറില്‍ രണ്ട് പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്കും പരിക്കേറ്റു. സ്പെന്‍സര്‍ ജങ്ക്ഷന്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ നടന്ന ഈ അക്രമം പൊലീസ് നോക്കി നിന്നതേയുള്ളു. കെല്‍ട്രോണ്‍, ബിഎസ്എന്‍എല്‍, നാഷണല്‍ സേവിംഗ്സ് എന്നിവയുടെ കാറുകളും തകര്‍ത്തു. വ്യാപാരസ്ഥാപനങ്ങളുടെ ബോര്‍ഡുകളും കല്ലേറില്‍ തകര്‍ന്നു.
സെക്രട്ടറിയേറ്റിന് മുന്നിലെ ട്രാഫിക് ഐലന്‍ഡില്‍ ഫോട്ടോയെടുക്കാന്‍ തയാറായിരുന്നവരെ പ്രകടനക്കാര്‍ വിരട്ടിയോടിച്ചു. കല്ലേറില്‍ മാധ്യമം ഫോട്ടോഗ്രാഫര്‍ സുരേഷ്, സതേണ്‍ സ്റാര്‍ ഫോട്ടോഗ്രാഫര്‍ ഷാജികുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുരേഷിന്റെ കാലിന് ഒടിവുണ്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയ ശേഷം പ്രവര്‍ത്തകര്‍ സ്വയം പിരിഞ്ഞുപോവുകയായിരുന്നു.
അംബേദ്കര്‍ പ്രതിമ തിരുവനന്തപുരം എല്‍എംഎസ് ജംഗ്ഷനില്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രതിമ നിയമസഭാ വളപ്പില്‍ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകള്‍ പ്രക്ഷോഭത്തിലാണ്.












Click it and Unblock the Notifications