കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തര്‍ക്കസീറ്റുകള്‍: സോണിയ തീരുമാനിയ്ക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ചാലക്കുടിയുള്‍പെടെ ഏഴു നിയോജകമണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിശ്ചയിക്കും. ഏപ്രില്‍ മൂന്ന് ചൊവാഴ്ച തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ ദില്ലിയില്‍ സോണിയാഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ 81 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

ഒടുവില്‍ അഭിപ്രായസമവായം ഉണ്ടാക്കാന്‍ കഴിയാത്ത ഏഴു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ അന്തിമമായി പ്രഖ്യാപിക്കാനുള്ള ചുമതല സോണിയഗാന്ധിക്ക് നല്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ നാല് ബുധനാഴ്ച സോണിയ ഈ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിക്കും.

,,, , , , എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിക്കാനുള്ളത്. ചാലക്കുടിയില്‍ പത്മജയെ മത്സരിപ്പിക്കണോ വേണ്ടയോ എന്ന് ഇനിയും തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല. പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കരുണാകരന്‍ അനുകൂലിക്കുന്നുണ്ടെങ്കിലും മുരളിയാണ് പ്രധാനമായും എതിര്‍ക്കുന്നത്. ആദ്യമൊക്കെ ആന്റണിയും പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചെങ്കിലും ഒടുവിലായപ്പോള്‍ അദ്ദേഹവും വലിയ താല്പര്യമെടുക്കുന്നില്ലത്രേ. പത്മജയ്ക്ക് സീറ്റ് നല്കുന്നില്ലെന്ന ഒരു ഘട്ടം വന്നപ്പോള്‍ കരുണാകരന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയുമുണ്ടായി.

മലമ്പുഴയില്‍ അച്യുതാനന്ദനെതിരെ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ കിട്ടിയിട്ടില്ല. കോട്ടയം ഇക്കുറി തിരിച്ചുപിടിക്കണമെന്ന പിടിവാശിയിലാണ് കോണ്‍ഗ്രസ്. അവിടെയും തലയെടുപ്പുള്ള ഒരു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കഴിഞ്ഞില്ല. എന്തായാലും ഏപ്രില്‍ നാല് ബുധനാഴ്ചഅവശേഷിക്കുന്ന ഏഴു സീറ്റുകളിലേക്കടക്കം 88 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമലിസ്റ് സോണിയാഗാന്ധി പ്രഖ്യാപിക്കും.

എറണാകുളത്ത് കെ.വി. തോമസ് മത്സരിക്കും. കുന്നത്തുനാട് ഒടുവില്‍ ടി.എച്ച്. മുസ്തഫയ്ക്ക് തന്നെ നല്കാന്‍ തീരുമാനമായി. യില്‍ ധനപാലനും വി.ഡി. സതീശനും മത്സരിക്കും. യുഡിഎഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണനാണ് സ്ഥാനാര്‍ത്ഥി. യില്‍ കടവൂര്‍ ശിവദാസനും പന്തളം സുധാകരനും ടി.വി. ചന്ദ്രമോഹനും മത്സരിക്കും. വി.എസ്. വിജയരാഘവനാണ്. വക്കം പുരുഷോത്തമനും കെ.പി. നൂറുദ്ദീനും പ്രയാര്‍ ഗോപാലകൃഷ്ണനും ഏഴുകോണ്‍ നാരായണനുമാണ് സ്ഥാനാര്‍ത്ഥികള്‍ .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X