തെഹല്‍കയ്ക്കെതിരെ കേരളാ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: സമതാ പാര്‍ട്ടി പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തെഹല്‍കാ ഡോട് കോം റിപ്പോര്‍ട്ടര്‍ മാത്യു സാമുവല്‍ ഉള്‍പ്പടെ നാലു പേര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഉത്തരവിട്ടു.
ഉത്തരവിനെ തുടര്‍ന്ന് ഏപ്രില്‍ രണ്ട് ചൊവാഴ്ച തിരുവനന്തപുരം കണ്‍ന്റോണ്‍മെന്‍റ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വ്യാജരേഖകള്‍ ചമച്ച് മാധ്യമപ്രവര്‍ത്തകരെയും പൊതുജനത്തെയും വഞ്ചിച്ചുവെന്നാണ് ഇടുക്കി സ്വദേശിയായ സമതാ പാര്‍ട്ടി പ്രവര്‍ത്തകന്‍ വി. ജോസഫ് പരാതി നല്‍കിയത്.
മാത്യു സാമുവലിന് പുറമെ തെഹല്‍ക ഡോട്ട് കോം ഡയറക്ടര്‍ അനിരുദ്ധ സനാല്‍, മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ജിത്ത് തേജ്പാല്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് കേസ്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യാജരേഖകള്‍ യഥാര്‍ത്ഥമാണെന്ന് സമര്‍ത്ഥിച്ചുവെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications