വിപണിയില്‍ മാന്ദ്യം
മുംബൈ: ഏപ്രില്‍ നാല് ബുധനാഴ്ച വിപണിയില്‍ മാന്ദ്യം രേഖപ്പെടുത്തി. വിവരസാങ്കേതിക രംഗത്തെ ഓഹരികളിലുണ്ടായ വില്‍പന സമ്മര്‍ദ്ദമാണ് വിപണിയിലെ മാന്ദ്യത്തിനു കാരണം. എന്നാല്‍ പരമ്പരാഗത ഓഹരികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചു. മുംബൈ സൂചിക 39 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 20 പോയിന്റും താഴ്ച രേഖപ്പെടുത്തി.
വിദേശ ഓഹരിവിപണികളിലുണ്ടായ വന്‍ തകര്‍ച്ചയും മുംബൈയില്‍ ഏതാനും ഇടപാടുകാരെ ഓഹരി കുംഭകോണത്തോട് ബന്ധപ്പെടുത്തി സി ബി ഐ ചോദ്യം ചെയ്തതുമെല്ലാം വിപണിയില്‍ പ്രതിഫലിച്ചതാണ് മാന്ദ്യത്തിനു കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് .
മുംബൈ സൂചിക
ഒടുവിലത്തെ നില-3565.65
തുടങ്ങിയത് -3605.00
താഴ്ച - 39.35
എന്‍ എസ് ഇ
ഒടുവിലത്തെ നില-1130.05
തുടങ്ങിയത്-1150.50
താഴ്ച - 20.45
വില കൂടിയ ഓഹരികള്‍
എ സി സി , ടെല്‍കോ, ബജാജ് ഓട്ടോ, നെസ്ലേ
വില കുറഞ്ഞ ഓഹരികള്‍
എന്‍ ഐ ഐ ടി, ബി എച്ച് ഇ എല്‍, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, സത്യം കംപ്യൂട്ടേഴ്സ്












Click it and Unblock the Notifications