Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂകമ്പദുരിതം കാണാന്‍ ക്ലിന്റണെത്തി

അഞ്ജാര്‍: ഭൂകമ്പം തകര്‍ത്തെറിഞ്ഞ ഗുജറാത്തിലെ കച്ചിലൂടെ നടന്നപ്പോള്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് വാക്കുകള്‍ നഷ്ടപ്പെട്ടു. രാഷ്ട്രീയവേദികളില്‍ തന്റെ ആകര്‍ഷകമായ പ്രസംഗശൈലി കൊണ്ട് കത്തിക്കയറാറുള്ള ക്ലിന്റണ്‍ പക്ഷെ കച്ചിലെത്തിയപ്പോള്‍ മൗനിയായി. ജനങ്ങളോടായി ക്ലിന്റണ്‍ പറഞ്ഞത് ഒരൊറ്റ വാചകം മാത്രം- കഴിയുന്നത്ര വേഗത്തില്‍ അമേരിക്കയില്‍ നിന്ന് സഹായമെത്തിക്കാന്‍ ശ്രമിക്കും.

ഏപ്രില്‍ നാല് ബുധനാഴ്ചയാണ് ക്ലിന്റണ്‍ ഗുജറാത്തിലെ ഭൂചലന ബാധിത പ്രദേശമായ കച്ച് സന്ദര്‍ശിച്ചത്.ക്ലിന്റണെ കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയിരുന്നു. ആഹ്ലാദാരവത്തോടെയാണ് ജനങ്ങള്‍ ക്ലിന്റണെ വരവേറ്റത്. പഴയ മുറിപ്പാടുകളുടെ ദുഖം മറച്ചു പിടിച്ച് ചിരിക്കാന്‍ ശ്രമിക്കുന്ന മുഖങ്ങള്‍ കണ്ടപ്പോള്‍ ക്ലിന്റന്റെ കണ്ണുകള്‍ ആര്‍ദ്രമായി. ഭൂചലനത്തില്‍ സര്‍വവും തകര്‍ന്ന കച്ചിലെ അഞ്ജാര്‍ നഗരത്തിലെ നാശനഷ്ടങ്ങള്‍ ക്ലിന്റണ്‍ നടന്നുകണ്ടു.

ഭൂചലനത്തില്‍ മരണമടഞ്ഞ 200 സ്കൂള്‍ കുട്ടികളുടെ സ്മാരകത്തില്‍ ക്ലിന്റണ്‍ റീത്ത് സമര്‍പ്പിച്ചു. സംസ്ഥാന വ്യവസായ മന്ത്രി സുരേഷ് മേത്ത, ഗതാഗത മന്ത്രി ബിമല്‍ ഷാ കച്ചിലെ എംപി പുഷ്പദാന്‍ ഗാധവി എന്നിവര്‍ ക്ലിന്റണൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+