Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി എസ് എല്‍ വി വിക്ഷേപണം ഉടന്‍

ദില്ലി: ഇന്ത്യയുടെ ആദ്യത്തെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനം ( ജി എസ് എല്‍ വി) ഉടന്‍ പുനര്‍വിക്ഷേപണം നടത്തും. മാര്‍ച്ച് 28 ബുധനാഴ്ച ഉപഗ്രഹവാഹനത്തിന്റെ ആദ്യ വിക്ഷേപണ ശ്രമം പരാജയപ്പെട്ടിരുന്നു.

ഏപ്രില്‍ 18 നോ 19 നോ ജി എസ് എല്‍ വി യുടെ അടുത്ത വിക്ഷേപണമുണ്ടാകുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേക്ഷണ കേന്ദ്രത്തില്‍ (ഐ എസ് ആര്‍ ഒ ) നിന്നറിവായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആദ്യത്തെ വിക്ഷേപണ ശ്രമം പരാജയപ്പെടാനുള്ള കാരണങ്ങള്‍ ഐ എസ് ആര്‍ ഒ യിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി പരിഹരിച്ചിട്ടുണ്ട്.

ഉപഗ്രഹവാഹനത്തിന്റെ ഒരു ഗ്യാസ് ഇഞ്ചക്ടര്‍ പ്രവര്‍ത്തനരഹിതമായതാണ് വിക്ഷേപണം പരാജയപ്പെടാന്‍ കാരണമായതെന്നറിയുന്നു. ഈ ഇഞ്ചക്ടര്‍ മാറ്റി തകരാര്‍ പരിഹരിച്ചു.

1540 കിലോഗ്രാം ഭാരമുള്ള പരീക്ഷണ ഭൂസ്ഥിര ഉപഗ്രഹവുമായാണ് ജി എസ് എല്‍ വി -ഡി ഒന്നിന്റെ യാത്ര. പരീക്ഷണം വിജയകരമായാല്‍ 2000 കിലോഗ്രാം ഭാരമുള്ള ഭൂസ്ഥിര വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യയ്ക്കു സ്വന്തമാകും .

പുനര്‍വിക്ഷേപണത്തിന്റെ തീയതി രണ്ടു ദിവസത്തിനുള്ളില്‍ ഐ എസ് ആര്‍ ഒ പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+