15 സീറ്റുകളില്‍ ബിജെപി മത്സരിക്കില്ല
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 100 സീറ്റുകളിലായിരിക്കും മത്സരിക്കുക. 25 സീറ്റുകളില്‍ എന്‍ഡിഎ ഘടകകക്ഷികളായിരിക്കും മത്സരിക്കുക.
ഏപ്രില്‍ നാല് ബുധനാഴ്ച ബിജെപി അഖിലേന്ത്യാ ട്രഷറര്‍ വേദ് പ്രകാശ് ഗോയല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 15 സീറ്റുകളില്‍ ബിജെപി മത്സരിക്കില്ല. എന്നാല്‍ ഈ സീറ്റുകളില്‍ ആര്‍ക്ക് വോട്ട് നല്‍കുമെന്ന് ഗോയല്‍ വെളിപ്പെടുത്തിയില്ല.
ഇരുമുന്നണികളിലെയും കടുത്ത ബിജെപി വിരോധികളായ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനായി ഹിറ്റ് ലിസ്റ് തയാറായിക്കഴിഞ്ഞുവെന്ന് ഗോയല്‍ വെളിപ്പെടുത്തി. യുഡിഎഫിലെയോ എല്‍ഡിഎഫിലെയോ ഘടകകക്ഷികളുമായി യാതൊരു ധാരണയും ബിജെപിക്കില്ല. ഘടകക്ഷികളുമായി ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ഗോയല്‍ പറഞ്ഞു.












Click it and Unblock the Notifications