കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി കുറ്റിച്ചൂലുകളെ സ്ഥാനാര്‍ത്ഥികളാക്കി-ചെറിയാന്‍ ഫിലിപ്പ്

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ പലരും കുറ്റിച്ചൂലുകള്‍ ആണെന്ന് ചെറിയാന്‍ ഫിലിപ്പ് . കുറ്റിച്ചൂല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് വീമ്പിളക്കിയ എ കെ ആന്റണി പലയിടത്തും കുറ്റിച്ചൂലുകളെത്തന്നെ തിരഞ്ഞുപിടിച്ച് സ്ഥാനാര്‍ത്ഥികളായക്കിയിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രസ്താവിച്ചു.

സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ യുവതലമുറയെ പൂര്‍ണമായും കശാപ്പു ചെയ്തിരിക്കുകയാണെന്നും ചെറിയാന്‍ കുറ്റപ്പെടുത്തി. യുവജന-വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് വിജയ സാധ്യതയുള്ള ഒരു സീറ്റു പോലും നല്‍കിയിട്ടില്ല. എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും കൂടിയാണ് പാര്‍ട്ടിയിലെ യുവനേതൃത്വത്തെ കശാപ്പ് ചെയ്തിരിക്കുന്നത്. എ കെ ആന്റണി മിണ്ടാതെയിരുന്ന് ഉമ്മന്‍ ചാണ്ടിയെന്ന കൊടുവാള്‍ കൊണ്ട് യുവതലമുറയുടെ ഗളച്ഛേദം നടത്തിയിരിക്കുകയാണ്- ചെറിയാന്‍ പറഞ്ഞു.

സി പി എം സ്ഥാനാര്‍ത്ഥികളുടെ ശരാശരി പ്രായം 45 നു താഴെയാണെങ്കില്‍ കോണ്‍ഗ്രസില്‍ ഇത് 55 നും മുകളിലാണ്. എം എല്‍ എ സ്ഥാനത്തിരുന്ന് മരിക്കണമെന്ന് ശഠിക്കുന്നവരെയെല്ലാം സ്ഥാനാര്‍ത്ഥികളാക്കി. അഴിമതി രാജാക്കന്മാരും ഒന്നിലേറെ തവണ ജനങ്ങള്‍ തിരസ്കരിച്ച പഴഞ്ചരക്കുകളുമാണ് കോണ്‍ഗ്രസ് ലിസ്റ്റില്‍ കൂടുതലും. വനിതാപ്രാതിനിധ്യം പത്തുശതമാനത്തിനും താഴെയാണ്. പോഷകസംഘടനാ നേതാക്കളെയെല്ലാം ചവിട്ടിത്താഴ്ത്തി സ്ഥിരം എം എല്‍ എ ഗ്രൂപ്പ് സംസ്ഥാന-ജില്ലാതലങ്ങളിലെ സംഘടനാ നേതാക്കളെ പൂര്‍ണമായും ഉന്മൂലനം ചെയ്തിരിക്കുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X