Get Updates
Get notified of breaking news, exclusive insights, and must-see stories!

റാവുത്തര്‍ ഇടുക്കിയില്‍

കൊച്ചി: പി പി സുലൈമാന്‍ റാവുത്തര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കും. ഏപ്രില്‍ നാല് ബുധനാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ റാവുത്തര്‍ അറിയിച്ചതാണിത്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് സുലൈമാന്‍ റാവുത്തര്‍ മത്സരിക്കുന്നത്.

1996 ലെ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്നും ജനതാദള്‍ ടിക്കറ്റില്‍ റാവുത്തര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍, ഇത്തവണ ഇടുക്കിയില്‍ റാവുത്തറെ തഴഞ്ഞ് മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം എസ് ജോസഫിനാണ് ജനതാദള്‍ നേതൃത്വം സീറ്റ് നല്‍കിയിരിക്കുന്നത്.

റാവുത്തര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടി ഇടുക്കി ജില്ലാ കമ്മിറ്റിയ്ക്കും നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ട്. പാര്‍ട്ടിയിലെ ഒരു വിഭാഗം അണികളുടെ പിന്തുണയോടെയാണ് താന്‍ ജനവിധി തേടുന്നതെന്ന് റാവുത്തര്‍ വ്യക്തമാക്കി. ഒരു കാരണവുമില്ലാതെയാണ് തനിക്ക് ജനതാദള്‍ നേതൃത്വം സീറ്റ് നിഷേധിച്ചതെന്ന് റാവുത്തര്‍ പറഞ്ഞു. സിറ്റിംഗ് എം എല്‍ എ മാരായ നീലലോഹിതദാസന്‍ നാടാര്‍ക്കും സി കെ നാണുവിനും പ്രവര്‍ത്തകരുടെ എതിര്‍പ്പ് വകവയ്ക്കാതെ സീറ്റ് നല്‍കിയിരിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജനതാദള്‍ സംസ്ഥാനപ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ ഏകാധിപത്യപരമായി പെരുമാറിയെന്ന് റാവുത്തര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടി അച്ചടക്കലംഘനമാവില്ലേയെന്ന ചോദ്യത്തിന് സംസ്ഥാനപ്രസിഡന്റാണ് പാര്‍ട്ടി ചട്ടങ്ങള്‍ ലംഘിക്കുന്നതെന്ന് റാവുത്തര്‍ മറുപടി നല്‍കി.

പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യത്തിനൊത്തു പ്രവര്‍ത്തിക്കാനാവാത്ത ജനതാദള്‍ സംസ്ഥാനപ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ സ്ഥാനമൊഴിയണമെന്നും സുലൈമാന്‍ റാവുത്തര്‍ ആവശ്യപ്പെട്ടു. രാജി വച്ചില്ലെങ്കില്‍ ജനതാദള്‍ പ്രവര്‍ത്തകരുടെ സംസ്ഥാന സമ്മേളനം വിളിച്ചു കൂട്ടി വീരേന്ദ്രകുമാറിനെ പുറത്താക്കുമെന്നും റാവുത്തര്‍ മുന്നറിയിപ്പു നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+