കേതന്‍പരേഖിന് വിലക്ക്
ദില്ലി: ഓഹരികുംഭകോണത്തിലുള്‍പ്പെട്ട കേതന്‍ പരേഖിനെയും പരേഖിന്റെ നാലു വ്യാപാര സ്ഥാപനങ്ങളേയും വിപണിയില്‍ ഇടപെടുന്നതില്‍ നിന്നും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ( സെബി) വിലക്കി.
ട്രയംഫ് സെക്യൂരിറ്റീസ്, ട്രയംഫ് ഇന്റര്‍നാഷണല്‍, എന്‍ എച്ച് സെക്യൂരിറ്റീസ്, ക്ലാസിക് ഷെയര്‍ ആന്‍ഡ് സ്റ്റോക്ക് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളെയാണ് ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച മുതല്‍ സെബി വിലക്കിയിരിക്കുന്നത്. ഓഹരി വിലകളില്‍ കൃത്രിമം കാണിച്ചുവെന്നതാണ് ഈ സ്ഥാപനങ്ങളെ വിലക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
സ്ഥാപനങ്ങളുടെ മുഖ്യനടത്തിപ്പുകാരനായ ഓഹരിയിടപാടുകാരന്‍ കേതന്‍ മേത്ത 137 കോടി രൂപയുടെ പേ ഓര്‍ഡര്‍ തട്ടിപ്പ് കേസില്‍ സി ബി ഐ കസ്റ്റഡിയിലാണ്.
അതേ സമയം ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക് ഓഹരിവിലയില്‍ കൃത്രിമത്വം നടന്നുവെന്ന പരാതിയിന്മേല്‍ സെബി അന്വേഷണം തുടരുകയാണ്. കേതന്‍ പരേഖിന് ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കില്‍ വന്‍ മുടക്കുള്ളതായും സെബി കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications