Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ തീവ്രവാദികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു

ദില്ലി: കശ്മീരിലെ തീവ്രവാദി സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഹുറിയത്ത് കോണ്‍ഫറന്‍സിനെയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും.

ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ കെ. സി. പന്തായിരിക്കും സര്‍ക്കാരിന് വേണ്ടി ചര്‍ച്ച നടത്തുകയെന്ന് ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച സര്‍ക്കാര്‍ ഒരു വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിച്ചു. പാകിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഇന്ത്യ ആ രാജ്യത്തെ അറിയിച്ചിട്ടുണ്ട്.

അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദവും പാകിസ്ഥാനില്‍ നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രചരണങ്ങളും അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ സഹായിക്കുമെന്ന് ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രദേശത്ത് സമാധാനം പുലരാന്‍ വേണ്ടിയാണ് ചര്‍ച്ചകള്‍ തുടങ്ങാന്‍ ഭാരതം തീരുമാനിച്ചത്. ചര്‍ച്ചകള്‍ നിരുപാധികമായിരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹുറിയത്ത് തന്നെ ചര്‍ച്ചകള്‍ക്ക് മുമ്പ് ഉപാധികള്‍ വയ്ക്കാതിരുന്നാല്‍ മതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സിംലാ കരാറിനും ലാഹോര്‍ പ്രഖ്യാപനത്തിനും അനുസൃതമായിരിക്കും പാകിസ്ഥാനുമായുള്ള ചര്‍ച്ചകളെന്ന് സര്‍ക്കാര്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+