31 ബസ് യാത്രക്കാര്‍ വെന്തു മരിച്ചു
സേലം: തമിഴ്നാട്ടിലെ സേലം ജില്ലയില്‍ വൈകുണ്ഡത്ത് ബസപകടത്തില്‍ 31 പേര്‍ വെന്ത് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഏപ്രില്‍ നാല് ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ഒരു ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ ബസിന് തീപിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ട്രക്കിനെ മറികടന്ന് വന്ന ബസ് എതിര്‍ദിശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും ഡീസല്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നു. ബസിലെ യാത്രക്കാര്‍ തിരിച്ചറിയാനാവാത്ത വിധം വെന്തുകരിയുകയായിരുന്നു.
പരിക്കേറ്റവരെ സേലം, ഈറോഡ് ഗവണ്‍മെന്റാശുപത്രികളില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications