Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ അര്‍ദ്ധസൈനികരെ ഇറക്കണം

ദില്ലി: കേരളത്തില്‍ സ്വതന്ത്രവും നീതിപൂര്‍വവുമായി തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ അര്‍ദ്ധസൈനിക വിഭാഗത്തെ ഇറക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് കേന്ദ്ര തിരഞ്ഞെടുപ്പുകമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.

മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ എം.എസ് ഗില്ലിന് എഴുതിയ കത്തില്‍ ഇതേ കാര്യത്തെപ്പറ്റി നേരത്തെ പ്രതിപക്ഷ നേതാവ് എ.കെ. ആന്റണിയും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നതായും ആസാദ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നടന്നതുപോലെ അക്രമങ്ങളും ബൂത്തുപിടിത്തവും മറ്റും നിയമസഭാ തിരഞ്ഞെടുപ്പിലും നടത്താന്‍ സിപിഎം പരിപാടിയുണ്ടെന്ന് ആന്റണി നേരത്തെ ആരോപിച്ചിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ബൂത്ത് ഏജന്റുമാരും പ്രവര്‍ത്തകരും സിപിഎം ആക്രമണത്തിന് വിധേയരായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരം അക്രമങ്ങള്‍ ഉണ്ടാകുമെന്ന് ഭയക്കുന്നതായി അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+