Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സംസ്ഥാന സമിതി തുടങ്ങി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ സിപിഎം സംസ്ഥാന സമിതി ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച തിരുവനന്തപുരത്ത് തുടങ്ങി.

സിപിഎം ഇനിയും പ്രഖ്യാപിക്കാനുള്ള പത്ത് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിക്കാനുള്ള ചുമതല ഈ യോഗത്തിനുണ്ട് . 77 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സിപിഎം ഇതിനകം തന്നെ 67 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ചില സീറ്റുകളില്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്താനാണ് സിപിഎം 10 സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാതെ നിര്‍ത്തിയതെന്ന് കരുതുന്നു. യുഡിഎഫിലെ വിമതശല്യം മുതലാക്കി അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്നതാണ് സിപിഎമ്മിന്റെ പരിപാടി. യുഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇനിയും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന സംസ്ഥാന സമിതി ബാക്കിയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയില്ലെന്നാണ് അറിയുന്നത്.

കോണ്‍ഗ്രസ് നേതാക്കളായ ചെറിയാന്‍ ഫിലിപ്പ്, എം.എ. ജോണ്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കുന്ന കാര്യവും സംസ്ഥാന സമിതിയില്‍ ചൂടുള്ള ചര്‍ച്ചാവിഷയമാകും. മുമ്പു പല തവണയും യുഡിഎഫില്‍ നിന്നും വന്നിട്ടുള്ളവരെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളാക്കിയ പാരമ്പര്യമുള്ള സിപിഎം ഇവരുടെ കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്.

എല്‍ഡിഎഫിലെ മിക്ക സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞത് പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ സംസ്ഥാന സമിതിയെ സഹായിച്ചേക്കും. മിക്ക സ്ഥാനാര്‍ത്ഥികളും ഒന്നാം റൗണ്ട് പര്യടനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പുതിയ പ്രചാരണ തന്ത്രങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന് സമിതി തീരുമാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+