തിരഞ്ഞെടുപ്പ് യുദ്ധത്തിന് വീഡിയോ ചിത്രങ്ങള്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വീഡിയോ ചിത്രങ്ങളിലൂടെ പ്രചരണത്തിനൊരുങ്ങുകയാണ് ഇടതുമുന്നണി.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഡോക്യുമെന്ററികള്‍ പുറത്തിറക്കുന്നത് പുതുമയല്ല. എന്നാല്‍ ഇക്കുറി ടെലിവിഷനില്‍ കാണുന്ന സീരിയല്‍ എപ്പിസോഡിന് സമാനമായ വീഡിയോ ചിത്രങ്ങളാണ് എല്‍ഡിഎഫ് തയാറാക്കിയിരിക്കുന്നത്. ഇങ്ങനെയാവുമ്പോള്‍ കൂടുതല്‍ വോട്ടര്‍മാര്‍ ചിത്രം കാണാനുള്ള സാധ്യതയുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
സിപിഎമ്മിനായി ശ്രീജിത്ത് പലേരി സംവിധാനം ചെയ്ത ഭൂമിയുടെ സ്വന്തം എന്ന ടെലിഫിലിം ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച ഏകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ വച്ച് പുറത്തിറക്കി. സിപിഎമ്മിന്റെ , ജില്ലാ കമ്മിറ്റികളാണ് ഈ ടെലിഫിലിം നിര്‍മ്മിച്ചത്.
ടിവി സീരിയലുകളിലെ ജനപ്രിയ താരങ്ങളായ ടോണി, കാവറ ശശാങ്കന്‍, കണ്ണൂര്‍ ശ്രീലത തുടങ്ങിയവര്‍ അഭിനയിക്കുന്ന ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്്സിസ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എസ്എസുകാര്‍ നടത്തുന്ന അക്രമങ്ങളെ പറ്റി പ്രതിപാദിച്ചിരിക്കുന്നു. ഇടതുമുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങളും മറ്റും കഥയില്‍ ചേര്‍ത്തിട്ടുണ്ട്. എല്ലാ ബുത്ത് കമ്മിറ്റികളിലും കാസറ്റ് കുറഞ്ഞ നിരക്കില്‍ എത്തിക്കാനാണ് പരിപാടി. സിപിഎമ്മിന്റെ കൈരളി ചാനലിലൂടെയും ചിത്രം സംപ്രേഷണം ചെയ്യും.
സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി നിര്‍മ്മിച്ച ടെലിഫിലിം കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഇ. കെ. നായനാര്‍ പുറത്തിറക്കിയിരുന്നു. കെ. ടി. ഗോപിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.
കൈരളി ചാനലിലൂടെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുകയും പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും ചെയ്യുന്ന എട്ടരപ്പൊട്ടന്‍ എന്ന സീരിയലും സംപ്രേഷണം ചെയ്യുന്നുണ്ട്. മോഹന്‍ലാലിന്റെയും നായനാരുടെയും ആന്റണിയുടെയും രൂപസാദൃശ്യമുള്ള നടന്മാര്‍ ഇതില്‍ അണിനിരക്കുന്നു.












Click it and Unblock the Notifications