ജോസഫുമായി മാണി വിമതര്‍ അടുക്കുന്നു
തിരുവനന്തപുരം: യിലെ സ്ഥാനാര്‍ത്ഥിനിര്‍ണയം സംബന്ധിച്ച് കെ.എം. മാണിക്കെതിരെ തുറന്ന യുദ്ധമാരംഭിച്ച കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറിമാര്‍ ജോസഫ് ഗ്രൂപ്പുമായി അടുക്കുന്നു. പി.സി. തോമസ് എംപി, ജോയി നടുക്കര, പി.എം. മാത്യു, സ്കറിയാ തോമസ് എന്നിവരുമായി ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.
മൂന്നു മാസത്തിനകം കേരളത്തില്‍ ഒരു കേരള കോണ്‍ഗ്രസ് മാത്രമേ കാണുകയുള്ളൂവെന്ന് വീമ്പിളക്കിയ കെ.എം. മാണിക്ക് അത് ഏത് കേരള കോണ്‍ഗ്രസാണെന്ന് കാണിച്ചുകൊടുക്കുമെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) ജനറല്‍ സെക്രട്ടറി പി.സി. ജോര്‍ജ് പറഞ്ഞു. മാണി ഗ്രൂപ്പിലെ വിമതരുമായി ചര്‍ച്ച തുടങ്ങിയ കാര്യം പ്രഖ്യാപിച്ച അദ്ദേഹം മാണി ഗ്രൂപ്പ് പിളര്‍പ്പിന്റെ വക്കിലാണെന്ന് കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയാവുന്ന ഘട്ടമായിട്ടില്ല. മാണി ഗ്രൂപ്പിലെ വിമതവിഭാഗം ശക്തമാണ്. പ്രതിപക്ഷത്തെ കേരള കേണ്‍ഗ്രസുകളിലാകെ മക്കള്‍ രാഷ്ട്രീയമാണ്. ജനം ഇതിനെതിരെ പ്രതികരിക്കുമെന്നുറപ്പാണ്. ബാലകൃഷ്ണപിള്ളയ്ക്ക് രണ്ടു സീറ്റു കിട്ടിയത് അച്ഛനും മകനും പങ്കിട്ടെടുത്തു. ടി.എം. ജേക്കബ് സ്വന്തം പുത്രനെ പാര്‍ട്ടിയുടെ യുവജനവിഭാഗം പ്രസിഡണ്ടാക്കി. മകനെ കൊണ്ടുവരാനുള്ള മാണിയുടെ ശ്രമമാണ് പാര്‍ട്ടിയുടെ പിളര്‍പ്പിന് കാരണമായത് - ജോര്‍ജ് ചൂണ്ടിക്കാട്ടി.
ബിജെപിയുടെ പിന്തുണ തേടിയ ശേഷം പേരാമ്പ്രയിലും വാഴൂരിലും ബിജെപിയെ പിന്തുണക്കാനായിരുന്നു മാണി ഉദ്ദേശിച്ചിരുന്നത്. ഇപ്പോള്‍ പക്ഷെ ബിജെപിക്ക് മാണിയോട് വലിയ താല്പര്യമില്ലെന്നാണ് തങ്ങള്‍ മനസ്സിലാക്കുന്നതെന്ന് ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications