തിരുവല്ലയില്‍ ഇടിമിന്നലേറ്റ് 2 മരണം
തിരുവല്ല: പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് നിരണത്ത് ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. മരിച്ചവര്‍ രണ്ടു പേരും കര്‍ഷകത്തൊഴിലാളികളാണ്.
തങ്കന്‍, കുഞ്ഞമ്മ ചെല്ലപ്പന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ ഇരുവരും നെല്‍പ്പാടത്ത് ജോലി ചെയ്യുകയായിരുന്നു. ഇടിമിന്നലേറ്റു വീണ ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിയിലേക്കുള്ള വഴിയില്‍ തന്നെ ഇരുവരും മരണമടഞ്ഞു.












Click it and Unblock the Notifications